അഡ്വ. ജയശങ്കറിനെതിരെ എസ്.എഫ്.ഐ ; എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്നാണ് പരാതി

അഡ്വ. ജയശങ്കറിനെതിരെ പരാതി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്നാണ് പരാതി. എറണാകുളം ഗവ. ലോ കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നിൽ .ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് കോളജില്‍ കെ.എസ്.യു നടത്തിയ പാനല്‍ ചര്‍ച്ചയിലായിരുന്നു ജയശങ്കര്‍ അരുന്ധതി റോയിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു. 'ഗാന്ധിയും സമകാലിക ഇന്ത്യയും' വിഷയത്തില്‍ ജയശങ്കര്‍ സംസാരിക്കുന്നതിനിടെ ഗാന്ധിജിയുടെ ജാതിസങ്കല്‍പത്തെക്കുറിച്ച് വിദ്യാര്‍ഥിനി ചോദിച്ചു.
ഇതിനു മറുപടിയായി എവിടെയെങ്കിലും കേട്ട കാര്യങ്ങള്‍ എടുത്തു വിലയിരുത്തുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അരുന്ധതി റോയി തന്റെ 'ആനിഹിലേഷന്‍ ഓഫ് കാസ്റ്റ്' എന്ന കൃതിയില്‍ ഉന്നയിച്ച വിഷയമാണിതെന്ന് ചോദ്യകര്‍ത്താവ് വിശദമാക്കിയപ്പോഴാണ് എഴുത്തുകാരിക്കെതിരെ പരാമര്‍ശമുണ്ടായത്. അരുന്ധതി റോയ് രാത്രി എട്ടുമണിയായാല്‍ വെള്ളമടിച്ച് ബോധം പോകുന്ന സ്ത്രീയാണെന്നും കടുത്ത മദ്യപാനിയാണെന്നും ജയശങ്കര്‍ ആക്ഷേപിച്ചു. ഇൗ പരാമര്‍ശത്തിനെതിരെ വിദ്യാര്‍ഥികളില്‍ ചിലര്‍ അപ്പോള്‍ തന്നെ പ്രതിഷേധിച്ചു. സംഘാടകരും അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികള്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























