മുഖം മൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ അറസ്റ്റില്‍

മുഖംമൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായി. ഉമയനല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിരാജ്, മൈലാപ്പൂര് സ്വദേശി സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുണ്ടുച്ചിറ സ്വദേശി രാജിവാക്കന്റെ വീട്ടിലാണ് യുവാക്കള്‍ ആക്രമണം നടത്തിയത്. പ്രതികളുടെ വാഹനത്തിന് രാജീവ് വാക്കന്‍ ഓടിച്ചു പോയ പിക്കപ് ഓട്ടോ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഉണ്ടായ വാക്കേറ്റമാണ് പിന്നീട് വീടു കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ഗേറ്റില്‍ വാള്‍ കൊണ്ടു വെട്ടുകയും ജനല്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ശേഷം വെല്ലുവിളി നടത്തിയാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha


























