സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനം നിലവില്‍ വരും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും തീരുമാനമായി. പൊലീസ് സ്റ്റേഷനുകളില്‍ പൊതുജന സൗഹൃദ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയാണിതെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു. ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്. ജില്ലയില്‍ 6 പൊലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദമാകുന്നുവെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ 3 സ്റ്റേഷനുകളുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും. ചേര്‍ത്തല, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ശിശു സൗഹൃദ സ്റ്റേഷനുകള്‍.
പൂച്ചാക്കല്‍, മാരാരിക്കുളം, നെടുമുടി സ്റ്റേഷനുകളില്‍ നിര്‍മാണം നടക്കുകയാണ്. 9 ലക്ഷം രൂപയാണ് ഓരോ കേന്ദ്രത്തിന്റെയും ചെലവ്. പ്രത്യേകം തയ്യാറാക്കിയ കെട്ടിടത്തില്‍ സ്വീകരണമുറി, ശിശുക്കള്‍ക്കുള്ള വിശ്രമ മുറി, ടെലിവിഷന്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, കൗണ്‍സലിങ് സെന്റര്‍, ശുദ്ധജലം, ശുചിമുറി, വനിതാ മുറി, മുലയൂട്ടല്‍ കേന്ദ്രം, തൊട്ടില്‍, ശിശുസംബന്ധമായ വിവിധ വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീന്‍, ക്യാമറ നിരീക്ഷണം, പരാതികള്‍ നല്‍കാന്‍ പ്രത്യേക ബോക്‌സ് തുടങ്ങിയവയുണ്ടാകും. കുട്ടികളുടെ അവകാശങ്ങള്‍, നിയമങ്ങള്‍, സംരക്ഷണങ്ങള്‍, കടമകള്‍, ഭിക്ഷാടനം, ബാലവേല, ലഹരി ഉപയോഗം, വില്‍പന തുടങ്ങിയവ സംബന്ധിച്ച ബോധവല്‍ക്കരണവും നല്‍കും. സ്റ്റേഷനില്‍ നിന്നും നിയോഗിക്കപ്പെടുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസര്‍ക്കും അസിസ്റ്റന്റ് ഓഫിസര്‍ക്കുമാണ്. ഇതിന്റെ ചുമതല. സാധാരണ വേഷത്തിലാകും ഇവര്‍ കുട്ടികളോടും അമ്മമാരോടും ഇടപെടുക.
"
https://www.facebook.com/Malayalivartha


























