ജയിലിൽ ഭർത്താവിനെ കാണനെത്തിയപ്പോൾ കണ്ണിലുടക്കിയത് മറ്റൊരു സഹപ്രവർത്തകനെ.. പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ജയിലിലേക്കുള്ള വരവ് പതിവായി; ഭർത്താവിനെ കാണാനെന്ന വ്യാജേന എത്തിയത് കാമുകനെ!! പരോളിലിറങ്ങിയ തടവുകാരനൊപ്പം നാടുവിട്ടത് രണ്ടുകുട്ടികളെയും കൊണ്ട്... ചിറയിന്‍കീഴ് സംഭവിച്ചത്...

കഴിഞ്ഞ ദിവസമാണ് സംഭവം. ചിറയിൻകീഴിൽ തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. വിവാഹിതയായ മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ കടയ്ക്കാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയെയും മക്കളെയും വെള്ളിയാഴ്ച യുവാവിനൊപ്പം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പൊലീസ് പിടികൂടിയത്. പഴഞ്ചിറ സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് പൂന്തുറ സ്വദേശി ജെയ്സണിനൊപ്പം ഒളിച്ചോടിയത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഭര്‍ത്താവിനെ കാണാനാണ് യുവതിയെത്തിയത്. ഇതിനിടയില്‍ മൊബൈല്‍ പിടിച്ചുപറി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ജെയ്സണുമായി പ്രണയത്തിലായി.ജെയ്സണ്‍ ജയില്‍മോചിതനായി. അതോടെ ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളുമായി യുവതി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. ഇവര്‍ എറണാകുളത്തേക്കാണ് ആദ്യം പോയത്. അവിടെനിന്ന് കോയമ്ബത്തൂരിലേക്കും പാലക്കാട്ടേക്കും മാറി. പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇവരെ പിടികൂടിയത്. ശനിയാഴ്ച കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതിവിധിയെ തുടര്‍ന്ന് കൈക്കുഞ്ഞിനെ യുവതിയോടൊപ്പം ജെയ്സന്റെ വീട്ടിലേക്കും മൂന്നരവയസ്സുള്ള മകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു. കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, എഎസ്‌ഐ ദിലീപ്, ബിനോ ജ് തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























