Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനന്തപുരി യാഗശാലയായി... ഇക്കുറി പൊങ്കാലയിട്ടത് 40 ലക്ഷത്തോളം പേര്‍; ക്ഷേത്രത്തില്‍ നിന്നും പത്തുകീലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നീണ്ടു

05 MARCH 2015 09:30 PM IST
മലയാളി വാര്‍ത്ത.

ഒരു പകല്‍ മുഴുവന്‍ അനന്തപുരിയെ ഭക്തിയില്‍ ലയിപ്പിച്ച് ആറ്റുകാലമ്മയ്ക്ക് ലക്ഷങ്ങള്‍ പൊങ്കാല നിവേദിച്ച് ആത്മസമര്‍പ്പണം നടത്തി. അനന്തപുരിയാകെ ആറ്റുകാലമ്മയുടെ അമ്പലമുറ്റമായി മാറിയപ്പോള്‍ ഭക്തരുടെ മനം നിറഞ്ഞുതൂവി. അനന്തപുരിയുടെ മേലാപ്പില്‍ അഭീഷ്ടദായിനിയുടെ വരപ്രസാദം വലയം ചെയ്തു. കണ്ണെത്താദൂരത്തോളം നിരന്ന പൊങ്കാലക്കലങ്ങളില്‍ ഭക്തിയുടെ നിവേദ്യം. അനന്തപുരിയുടെ ഹൃദയതാളത്തില്‍ പൊങ്കാലപുണ്യം. ഒരേ മനസ്സും ഒരേ മന്ത്രവുമായി തലസ്ഥാന നഗരി ആറ്റുകാലായി മാറിയ ദിനമായിരുന്നു ഇന്ന്.

വായ്ക്കുരവയും ദേവീസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ പൊങ്കാലയിടാന്‍ സിനിമാതാരങ്ങളും എത്തിയിരുന്നു. നടിമാരായ ചിപ്പി, ആനി, ഇനിയ, ഗായിക രാജലക്ഷ്മി എന്നിവര്‍ തുടങ്ങി നിരവധി താരങ്ങള്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തി.

രാവിലെ 10.15ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം മേല്‍ശാന്തി കണ്ണന്‍പോറ്റിക്ക് കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പില്‍ അത് തെളിച്ചു. അതേ ദീപം ക്ഷേത്രത്തിനുമുന്നിലെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു. പിന്നീടത് ലക്ഷം ലക്ഷം അടുപ്പുകളിലേക്ക്. വായ്ക്കുരവകളുടെയും മന്ത്രോച്ചാരണങ്ങളുടെയും മുഴക്കം. ഭക്തിയുടെ പാരമത്യയില്‍ പൊങ്കാലക്കലങ്ങള്‍ തിളച്ചുതൂവി. ശര്‍ക്കരപ്പായസമായും അരവണയായും മണ്ടപ്പുറ്റായും തെരളിയായും അങ്ങനെ നിവേദ്യങ്ങള്‍ പാകമായി. ഒരാണ്ടത്തെ കാത്തിരിപ്പിന്റെ നിര്‍വൃതി.
ആറ്റുകാല്‍ ക്ഷേത്രമുറ്റത്തുനിന്ന് പൊങ്കാലയടുപ്പുകള്‍ ഇക്കുറിയും കിലോമീറ്ററുകള്‍ നീണ്ടു. ക്ഷേത്രത്തില്‍ നിന്നും പത്തുകീലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നീണ്ടു. നാല്‍പതു ലക്ഷത്തോളം പേര്‍ ഇക്കുറി പൊങ്കാലയിട്ടുവെന്നാണ് കണക്ക്. 3.15ഓടെ ഭക്തസാഗരത്തിലേക്ക് തീര്‍ത്ഥവുമായി പൂജാരിമാര്‍ എത്തി. തീര്‍ത്ഥകണങ്ങള്‍ നൈവേദ്യത്തിലേക്ക് പതിച്ചതോടെ കുളിരണിഞ്ഞ മനസുമായി ഭക്തര്‍ വീടുകളിലേക്കു മടങ്ങി.
രാവിലെയായതോടെ എല്ലാ വഴികളും പൊങ്കാലക്കാരെകൊണ്ട് നിറഞ്ഞു. കിട്ടിയ സ്ഥലത്തെല്ലാം ഭക്തര്‍ പൊങ്കാലയടുപ്പുകൂട്ടി. അതിന് റോഡെന്നോ, പറമ്പെന്നോ, ഫുട്പാത്തെന്നോ ഭേദമില്ലായിരുന്നു. സന്നദ്ധ സേവകര്‍ ഭക്തര്‍ക്ക് ഭക്ഷണവും ശീതളപാനീയങ്ങളും വിതരണം ചെയ്തു. എല്ലായിടത്തും അത് ലഭ്യമായതിനാല്‍ ഭക്തര്‍ക്ക് ഭക്ഷണത്തിനായി അലഞ്ഞുനടക്കേണ്ടിവന്നില്ല.
ദേശീയ പാതയില്‍ അമ്പലത്തറ കല്ലടിമുഖം മുതല്‍ ആനയറ വേള്‍ഡ് മാര്‍ക്കറ്റ് വരെ പൊങ്കാല അടുപ്പുകള്‍ നിരന്നു. മറുവശത്ത് കരമന സ്‌ക്വയര്‍ മുതല്‍ കവടിയാറും പിന്നിട്ട് കേശവദാസപുരം വരെയും. പൊങ്കാല പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തി. പ്രത്യേക ട്രെയിന്‍ സര്‍വീസും ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (2 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (2 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (2 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

Malayali Vartha Recommends