Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മികച്ച കളി ആരുടേത്? ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കും

05 MARCH 2015 10:47 PM IST
മലയാളി വാര്‍ത്ത.

 കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടോയെന്നാകും ആദ്യം അന്വേഷിക്കുക. പങ്കുള്ളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കും. ദേശീയ ഗെയിംസ് നടത്തിപ്പിലും സാധനസാമഗ്രികള്‍ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് ആരോപിച്ച് വി. ശിവന്‍കുട്ടി എംഎല്‍എ സിബിഐയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പരാതിയില്‍ സിബിഐ, വി. ശിവന്‍കുട്ടി എംഎല്‍എയുടെ മൊഴിയെടുത്തു. 

ദേശീയ ഗെയിംസ് നടത്തിപ്പിലും കായിക ഉപകരണങ്ങള്‍ വാങ്ങിയതിലും 122 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വി. ശിവന്‍കുട്ടി എംഎല്‍എ കഴിഞ്ഞമാസം 14നാണ് സിബിഐയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഴിമതി നടന്നാല്‍ കേസെടുക്കാനാകുമോ എന്ന നിയമപരമായ സംശയം ഉയര്‍ന്നു. ഇത് സംബന്ധിച്ച് അനുകൂലമായ നിയമോപദേശം ലഭിച്ചതോടെയാണ് ദേശീയ ഗെയിംസിലെ അഴിമതി ആരോപണം അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചത്. 

ദേശീയ ഗെയിംസിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതിലും സംഘാടനത്തിലും അഴിമതിയുണ്ടോ എന്നും ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കുണ്ടോ എന്നുമാണ് ആദ്യ അന്വേഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാകും അന്വേഷിക്കുക. ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കേസെടുക്കാമെന്നാണ് നിയമോപദേശം. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെങ്കില്‍ കേസെടുക്കാമോ എന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടില്ല. 
അതേസമയം ദേശീയ ഗെയിംസിലെ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ നോട്ടീസ് ലഭിച്ചാല്‍ അന്വേഷണത്തിന് സിബിഐ സന്നദ്ധത അറിയിക്കും. അങ്ങനെ വന്നാല്‍ സംസ്ഥാനസര്‍ക്കാരിനുള്ള പങ്കും അന്വേഷണ വിധേയമാകും. ദേശീയ ഗെയിംസ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തുടക്കം മുതലേ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 
. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടോയെന്നാകും ആദ്യം അന്വേഷിക്കുക. പങ്കുള്ളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കും. ദേശീയ ഗെയിംസ് നടത്തിപ്പിലും സാധനസാമഗ്രികള്‍ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് ആരോപിച്ച് വി. ശിവന്‍കുട്ടി എംഎല്‍എ സിബിഐയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പരാതിയില്‍ സിബിഐ, വി. ശിവന്‍കുട്ടി എംഎല്‍എയുടെ മൊഴിയെടുത്തു. 
ദേശീയ ഗെയിംസ് നടത്തിപ്പിലും കായിക ഉപകരണങ്ങള്‍ വാങ്ങിയതിലും 122 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വി. ശിവന്‍കുട്ടി എംഎല്‍എ കഴിഞ്ഞമാസം 14നാണ് സിബിഐയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഴിമതി നടന്നാല്‍ കേസെടുക്കാനാകുമോ എന്ന നിയമപരമായ സംശയം ഉയര്‍ന്നു. ഇത് സംബന്ധിച്ച് അനുകൂലമായ നിയമോപദേശം ലഭിച്ചതോടെയാണ് ദേശീയ ഗെയിംസിലെ അഴിമതി ആരോപണം അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചത്. 
ദേശീയ ഗെയിംസിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതിലും സംഘാടനത്തിലും അഴിമതിയുണ്ടോ എന്നും ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കുണ്ടോ എന്നുമാണ് ആദ്യ അന്വേഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാകും അന്വേഷിക്കുക. ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കേസെടുക്കാമെന്നാണ് നിയമോപദേശം. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെങ്കില്‍ കേസെടുക്കാമോ എന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടില്ല. 

അതേസമയം ദേശീയ ഗെയിംസിലെ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ നോട്ടീസ് ലഭിച്ചാല്‍ അന്വേഷണത്തിന് സിബിഐ സന്നദ്ധത അറിയിക്കും. അങ്ങനെ വന്നാല്‍ സംസ്ഥാനസര്‍ക്കാരിനുള്ള പങ്കും അന്വേഷണ വിധേയമാകും. ദേശീയ ഗെയിംസ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തുടക്കം മുതലേ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (2 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (2 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (2 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (2 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (2 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

Malayali Vartha Recommends