Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകുന്ന രമേശ് ചെന്നിത്തലെയെ ഒതുക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഫലിച്ചു, ഡിജിപിക്കെതിരെയുള്ള തെളിവുകള്‍ പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറി

06 MARCH 2015 08:39 AM IST
മലയാളി വാര്‍ത്ത.

സ്വന്തം നിലപാടുമായി മന്ത്രിസഭയില്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്ന രമേശ് ചെന്നിത്തലയെ പിസി ജോര്‍ജിനെ ഉപയോഗിച്ച് ഒതുക്കനുള്ള ശ്രമത്തില്‍ വിജയിച്ചു. ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതായി വ്യക്തമാക്കുന്ന ശബ്ദരേഖ അടങ്ങിയ സിഡി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വ്യാഴാഴ്ച രാത്രി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് കൈമാറി. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ഡിജിപിയെ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്നും പിസി ജോര്‍ജ്ജ് തെളിവു തന്നാല്‍ അത് പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനെ മറികടന്നാണ് പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് തെളിവ് നല്‍കിയത്. ഇത് രമേശിന് കടുത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

പരാതിയെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദമായി സംസാരിച്ചുവെന്നും തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.നിസാമിന്റെ ഭാര്യയെയും പ്രതിചേര്‍ക്കണമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടാനായി ഏതറ്റം വരെയും പോകും. ആഭ്യന്തരമന്ത്രി ഡിജിപിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
ചന്ദ്രബോസ് കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്. മന്ത്രി രമേശ് ചെന്നിത്തല ചന്ദ്രബോസിന്റെ വീട്ടിലെത്തിയാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കുടുംബം ഹൈക്കോടതി അഭിഭാഷകന്‍ ഉദയഭാനുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു കാണിച്ച് ആഭ്യന്തര മന്ത്രിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ തീരുമാനമൊന്നുമായില്ല. ഇതിന് പിന്നിലും കള്ളക്കളിയുണ്ടെന്നാണ് ആക്ഷേപം.
കുറ്റപത്രം സമര്‍പ്പിക്കല്‍, കാപ്പ ചുമത്തല്‍, തെളിവുകള്‍ ശേഖരിക്കല്‍, പ്രോസിക്യൂട്ടറെ കണ്ടെത്തല്‍ തുടങ്ങി മര്‍മ്മപ്രധാന ജോലികള്‍ അവശേഷിക്കുമ്പോഴാണ് കേസ് വിവാദത്തില്‍ മുങ്ങുന്നത്. മാര്‍ച്ച് 15നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതു നീണ്ടുപോയാല്‍ നിസാമിന് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സ്ഥിതിവരും. ജനവരി 29ന് നടന്ന സംഭവത്തില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. പ്രതിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കങ്ങളും അവസാനഘട്ടത്തിലാണ്. പ്രോസിക്യൂട്ടറുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇനി കേസ് പരിഗണനയ്ക്കു വരുമ്പോള്‍ ഏതുവിധത്തിലും നിസാമിന് ജാമ്യം നേടാനുള്ള ശ്രമങ്ങളും ശക്തമാകും. ഇതിനെല്ലാം പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് സൂചന.
അതിനിടെ ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിലെ വീഴ്ച വിവാദമായ സാഹചര്യത്തില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിശകലനയോഗം ചേര്‍ന്നു. അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം ചര്‍ച്ചാവിഷയമായി. പൊലീസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കമ്മിഷണര്‍ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. കാപ്പ ചുമത്തുന്നതിന് ആവശ്യമായ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട മുന്‍ കമ്മിഷണറുടെ കത്തില്‍ നടപടിയെടുക്കാതിരുന്നതിനു വിശദീകരണം തേടി. കത്ത് പുറത്തായശേഷം വ്യാജമെന്ന രീതിയില്‍ അന്വേഷണസംഘത്തില്‍നിന്നു പ്രചാരണമുണ്ടായതിലും കമ്മിഷണര്‍ അന്വേഷണസംഘത്തെ വിമര്‍ശിച്ചു. എ.ഡി.ജി.പി. നിര്‍ദേശിച്ചതനുസരിച്ച് 15നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ധാരണയായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends