സാമൂഹിക സുരക്ഷ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ബയോമെട്രിക് സംവിധാനത്തിലൂടെ ശേഖരിക്കുന്ന മസ്റ്ററിങ് നടപടിയുടെ അവസാന തീയതി നീട്ടി

സാമൂഹിക സുരക്ഷ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ബയോമെട്രിക് സംവിധാനത്തിലൂടെ ശേഖരിക്കുന്ന മസ്റ്ററിങ് നടപടിയുടെ അവസാന തീയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് തീയതി നീട്ടിയത്. ധനകാര്യ അഡിഷനല്‍ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ജനുവരി 31 ആയിരുന്നു മുമ്പ് മസ്റ്ററിങ്ങിന് അവസാന തീയതിയായി നിശ്ചയിച്ചത്.
മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. എന്നാല്‍, ഈ സമയപരിധി കഴിഞ്ഞിട്ടും പെന്‍ഷന്‍കാരില്‍ 5.90 ലക്ഷം പേര്‍ മസ്റ്ററിങ് ചെയ്യാന്‍ ബാക്കിയായി. മസ്റ്ററിങ് നടത്താന്‍ അവശേഷിക്കുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കാനായാണ് തീയതി നീട്ടിയിരിക്കുന്നത്. അര്‍ഹര്‍ തന്നെയാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha


























