ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം

ടിവികെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് ജോസഫ് വിജയ് സര്‍ക്കാര്‍. പ്രത്യേക ബസുകളില്‍ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര ഇന്നുമുതല്‍ എക്‌സ്പ്രസ്, ലിമിറ്റഡ്, ഡീലക്‌സ്, മൊഫ്യൂസല്‍ ബസുകളിലും ലഭ്യമാക്കും.
'മകളിര്‍ വെട്രി പയനം' എന്നാണ് പദ്ധതിയുടെ പേര്. കോയംപേട് ബസ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി വിജയ് ഇന്ന് രാവിലെ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റുകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. 2021ല്‍ മുന്‍ ഡിഎംകെ സര്‍ക്കാര്‍ അവതരിപ്പിച്ച 'കലൈഞ്ജര്‍ മകളിര്‍ വിടിയല്‍ പയനം' എന്ന പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമാണിത്.
നേരത്തെയുണ്ടായിരുന്ന പദ്ധതിയില്‍ സാധാരണ സര്‍ക്കാര്‍ ടൗണ്‍ ബസുകളില്‍ മാത്രമായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. എക്‌സ്പ്രസ്, എല്‍എസ്എസ്, ഡീലക്‌സ്, മൊഫ്യൂസില്‍ സര്‍വീസുകളില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മലയോരമേഖലകളില്‍ ബസ് സര്‍വീസുകളുടെ ദൂരം സംബന്ധിച്ച നിയന്ത്രണങ്ങളും ഈ ആനുകൂല്യത്തിന് ബാധകമായിരുന്നു. എന്നാല്‍, വിപുലീകരിച്ച പുതിയ പദ്ധതിയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമല്ല. 84.32 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha



























