Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...

02 OCTOBER 2026 05:28 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളെയും സാങ്കേതിക മേഖലയിലെ മറ്റ് സ്ഥാപനങ്ങളെയും ഒരു പൊതുശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിക്കും കേരള ടെക് ബ്രാന്‍ഡിനും ഒക്ടോബര്‍ 6 ന് തുടക്കമാകും. കമ്പനികള്‍, കോ-വര്‍ക്കിംഗ് സ്‌പേസുകള്‍, സ്വകാര്യ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ സംസ്ഥാനതലത്തില്‍ ബന്ധിപ്പിച്ച് പുതിയ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതി.

വ്യവസായ, വാണിജ്യ, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ടെക്‌നോപാര്‍ക്ക് ഫേസ് വണ്‍ പാര്‍ക്ക് സെന്‍ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിയും കേരള ടെക് ബ്രാന്‍ഡും ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ടെക്‌നോപാര്‍ക്ക് സിഇഒ സച്ചിന്‍ കുമാര്‍ യാദവ് സ്വാഗതം ആശംസിക്കും. ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ അഫിലിയേഷന്‍ പദ്ധതിയെക്കുറിച്ച് അവതരണം നടത്തും.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി കെ.കെ സിംഗ് മുഖ്യപ്രഭാഷണം നടത്തും. 'ഇന്‍ഡസ്ട്രി പെര്‍സ്‌പെക്ടീവ്: കേരള ടെക് ആന്‍ഡ് ദി ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ സ്‌കീം' എന്ന വിഷയത്തില്‍ നാസ്‌കോം റീജിയണല്‍ ഡയറക്ടര്‍ ഭാസ്‌കര്‍ വര്‍മ്മ സംസാരിക്കും.

ടെക്‌നോപാര്‍ക്ക് ഫേസ് ത്രീ കാമ്പസില്‍ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ഐടി കെട്ടിടവും പൊതു വിനോദ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കമാകും.

ടെക്‌നോപാര്‍ക്ക് ഫേസ് വണ്ണില്‍ വരാനിരിക്കുന്ന പദ്ധതിക്കായി ടെക്‌നോപാര്‍ക്കും കാസ്പിയന്‍ ടെക്പാര്‍ക്‌സും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറും. സെമികോണ്‍ കേരളം കസോര്‍ഷ്യം, വിഎസ്‌ഐ കേരള ചാപ്റ്റര്‍, മേക്കര്‍ ഹബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി https://keralam-it-parks-affiliation-scheme.conferenceprime.com/auth/register എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സര്‍ക്കാര്‍, വ്യവസായ മേഖല, മറ്റ് സാങ്കേതിക മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി കൂടുതല്‍ സഹകരിക്കാനും ഇടപെടാനും സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഐടി പാര്‍ക്കുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ പദ്ധതിയിലൂടെ സാധിക്കും.

പുതിയതായി പ്രവര്‍ത്തനമാരംഭിക്കുന്ന കേരള ടെക് പോര്‍ട്ടലില്‍, അഫിലിയേഷന്‍ പോര്‍ട്ടലും ഇതോടൊപ്പം സജ്ജമാകും. അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അഫിലിയേറ്റഡ് നെറ്റ് വര്‍ക്കിന്‍റെ ഭാഗമാകുന്നതിനുള്ള ലളിതമായ സംവിധാനമാണിത്.

സംസ്ഥാനത്ത് വളര്‍ന്നുവരുന്ന സാങ്കേതിത ശൃംഖലയുടെ ഭാഗമാകാനും കൂടുതല്‍ ശ്രദ്ധ നേടി, വിവിധ സാങ്കേതിക അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍, വ്യവസായ മേഖല, മറ്റ് പങ്കാളികള്‍ എന്നിവരുമായി സഹകരണം ഉറപ്പാക്കാനും അഫിലിയേഷന്‍ പദ്ധതി അവസരമൊരുക്കും.

സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍, ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയെ ഒരു പൊതു ആവാസവ്യവസ്ഥയ്ക്ക് കീഴില്‍ ബന്ധിപ്പിക്കുകയെന്നതാണ് കേരള ടെക് ബ്രാന്‍ഡിന്‍റെ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധിക്കും.

പരമ്പരാഗത ഐടി, ഐടിഇഎസ് മേഖലകള്‍ക്കപ്പുറത്തേക്ക് വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖല വികസിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സെമി കണ്ടക്ടര്‍, ഡീപ് ടെക്‌നോളജി, ബഹിരാകാശ സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കേരള ടെക് ബ്രാന്‍ഡിനും അഫിലിയേഷന്‍ പദ്ധതിക്കും തുടക്കമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (18 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (24 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (32 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (44 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

Malayali Vartha Recommends