അമ്പരപ്പോടെ സഖാക്കള്‍... ഞാന്‍ പോയി അമിത് ഷായുടെ കാലുപിടിക്കണോയെന്ന് പ്രതിപക്ഷ നോതാവിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത് കയ്യടിയോടെയാണ് കേരളം എതിരേറ്റത്; മഷിയുണങ്ങും മുമ്പ് അമിത്ഷായ്ക്ക് കത്തയച്ച് മറ്റൊരു മുഖമായി പിണറായി

പറയുന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി തല പോകുന്ന കേസാണെങ്കിലും മാറ്റിപ്പറയില്ല. അത് പല തവണ കേരളം കണ്ടതാണ്. ഇക്കാരണം കൊണ്ടാണ് പിണറായിയെ ഇരട്ട ചങ്കനെന്ന് വിളിക്കുന്നത്. ആ ഒരു ഊര്‍ജം കൊണ്ടാണ് പിണറായിയുടെ പ്രസംഗത്തിലെ ഓരോ വാചകത്തിനും കയ്യടി കിട്ടുന്നത്. അതുപോലെയായിരുന്നു കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നിയമ സഭയില്‍ നടത്തിയ മറുപടി പ്രസംഗം. അലനും താഹയും ഉള്‍പ്പെട്ട പന്തീരങ്കാവ് കേസ് എന്‍ഐഎയില്‍ നിന്നും തിരിച്ച് വാങ്ങണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ ഞാന്‍ പോയി അമിത്ഷായുടെ കാല് പിടിക്കണോ എന്നാണ് പിണറായി ചോദിച്ചത്. അതോടെ എംഎല്‍എമാര്‍ കൈയ്യടിച്ചു. ഗവര്‍ണറുടെ കാല് പിടിക്കുന്നതിനേക്കാള്‍ നല്ലതല്ലേയെന്നാണ് ചെന്നിത്തല ചോദിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വഴങ്ങിയില്ല. മണിക്കൂറുകള്‍ കഴിയും മുമ്പ് പിണറായി പറഞ്ഞതെല്ലാം വിഴുങ്ങി.
പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ ഐഎ അന്വേഷണം വേണ്ടെന്നാണ് പിണറായി സര്‍ക്കാരിന്റെ പുതിയ നിലപാട്. ഇക്കാരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിപറയുന്ന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന് കേസ് തിരികെ ഏല്‍പ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ബിജെപിക്കാരുടെ പരിഹാസത്തിന് വേദിയായിട്ടുണ്ട്. മറുപടി പറയാനാകാതെ സഖാക്കളും പതറുകയാണ്.
അതേസമയം പന്തീരാങ്കാവ് കേസില്‍ അസാധാരണ മനംമാറ്റത്തിനു മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചതു പ്രതിപക്ഷമാണു രാഷ്ട്രീയനേട്ടം കൊയ്യുന്നതെന്ന തിരിച്ചറിവാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാലു പിടിക്കാന്‍ തന്നെ കിട്ടില്ലെന്നു നിയമസഭയില്‍ പ്രഖ്യാപിച്ച അതേ ദിവസം തന്നെ അദ്ദേഹത്തിന് അപേക്ഷ നല്‍കുന്നതു പിണറായി വിജയന്റെ പതിവു ശൈലിയില്‍ നിന്നു തികച്ചും വിഭിന്നം. നിയമസഭയില്‍ പ്രതിപക്ഷ ആവശ്യം തള്ളിയ അതേ ദിവസത്തെ തീയതി വച്ചുള്ളതാണു കേന്ദ്രത്തിനുള്ള കത്ത്.
കേസ് യുഎപിഎ ചുമത്തിയപ്പോള്‍ മുതലുള്ള എല്ലാ നടപടികളെയും ന്യായീകരിച്ചു വന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് അലന്റെയും താഹയുടെയും കുടുംബത്തിന്റെ വികാരം ഉള്‍ക്കൊളളുന്ന ഒരു നടപടിക്കു തയാറായത്. എന്‍ഐഎ കേസ് ഏറ്റെടുത്തപ്പോള്‍ അപലപിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. സര്‍ക്കാര്‍ അനങ്ങിയില്ല. എന്നാല്‍ അലന്റെയും താഹയുടെയും വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉപനേതാവ് എം.കെ. മുനീറിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ കോഴിക്കോട്ടെ പാര്‍ട്ടി നേതൃത്വം ഇളകിത്തുടങ്ങി. ഒരു വശത്തു സിപിഎം, മറുവശത്തു സിപിഐ അടക്കം എല്ലാ കക്ഷികളും അലനും താഹയ്ക്കുമൊപ്പം എന്നതാണു കോഴിക്കോട്ടെ സ്ഥിതി.
പൗരത്വ നിയമ പ്രശ്‌നത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണു പാര്‍ട്ടി അംഗങ്ങളായ രണ്ടു മുസ്‌ലിം യുവാക്കളോടു വൈരാഗ്യബുദ്ധിയോടെ സര്‍ക്കാര്‍ നീങ്ങുന്നുവെന്ന പ്രചാരണം യുഡിഎഫ് ആരംഭിച്ചത്. ഇതു മലബാറിലാകെ ഉണ്ടാക്കാവുന്ന അനുരണനങ്ങള്‍ കോഴിക്കോട്ടെ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തു പാര്‍ട്ടി ആസ്ഥാനത്തുമുണ്ടായി.
അമിത് ഷായുടെ കാലു പിടിക്കാതെ തന്നെ ഇക്കാര്യം ഫലപ്രദമായി സര്‍ക്കാരിന് ഉന്നയിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാട്ടിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അലനും താഹയും ആ കുടുംബവും കടന്നുപോകുന്ന അവസ്ഥ വിവരിച്ചു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് എം.കെ. മുനീറുമാണ്. ഗവര്‍ണര്‍ക്കെതിരായ പ്രമേയം എന്ന പ്രതിപക്ഷ ആവശ്യം തള്ളിയ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ സമീപിക്കുക എന്ന അവരുടെ ആവശ്യത്തിനു വഴങ്ങി. പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളിലാകെ ഇക്കാര്യത്തിലുള്ള വികാരത്തെയും ഒരു പരിധിവരെ അതുവഴി അദ്ദേഹം ശരിവച്ചിരിക്കുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























