Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സംഭവം കാക്കനാട്ട്... ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം വ്യക്തമല്ല; മൃതദേഹം തിരിച്ചറിഞ്ഞത് ഭാര്യയുടെ സഹോദരന്മാന്‍

06 FEBRUARY 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

വളരെ ദയനീയമായ ഒരു വാര്‍ത്തയാണ് കൊച്ചിയില്‍ നിന്നും വരുന്നത്. ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലില്‍ കെ.ജെ. ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കാക്കനാട് അത്താണിയില്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. കായലില്‍ ബുധനാഴ്ച രണ്ടു മണിക്ക് ഒരു മൃതദേഹം പോലീസുകാര്‍ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ജസ്റ്റിനെ കാണ്മാനില്ലെന്ന പരാതിയുമായി വീട്ടുകാരും എത്തിയത്.

രാത്രി ഏറെയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിരുന്നതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരം അനുസരിച്ചുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന് വിവരം കിട്ടുകയായിരുന്നു.

രാത്രി 11.30 ഓടെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. രേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.

ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ബാല്യമാണ് യേശുദാസിന്റേത്. കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം മലയാളികള്‍ക്കറിയാവുന്നതാണ്. അടുത്തിടെയാണ് യേശുദാസ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. മലയാളിയുടെ സംഗീതസങ്കല്‍പ്പത്തിന്റെ മറ്റൊരു പേരായി ദാസേട്ടന്‍ മാറിയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പിറന്നാള്‍ ദിനത്തില്‍, കുടുംബ സമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിച്ചത്.

മലയാളികള്‍ക്ക് സംഗീതമധുരവും ശ്രുതിശുദ്ധവുമായ ഒരു കാലമാണ് യേശുദാസ്. മലയാളത്തിന്റെ ദേശസത്തയെ മലയാളി വീണ്ടെടുത്ത നാദരൂപം. 1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛന്‍ തന്നെ. എട്ടാം വയസ്സില്‍ പ്രാദേശിക സംഗീത മത്സരത്തില്‍ നേടിയ സ്വര്‍ണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്റെ അടയാളനക്ഷത്രമായി.

തുടര്‍ന്ന്, കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റയും പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ എത്തിയത് വഴിത്തിരിവായി. പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ വഴി സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടി സിനിമാ സംഗീത ലോകത്തേക്ക്.

ഇത്രയേറെ മലയാളികള്‍ സ്‌നേഹിക്കുന്ന യേശുദാസിന്റെ സഹോദരനായതു കൊണ്ടാണ് കെ.ജെ. ജസ്റ്റിന്റെ മരണം കേരളം ആകാക്ഷയോടെ നോക്കുന്നത്. സംസ്‌കാരിത്തില്‍ യേശുദാസ് പങ്കെടുക്കുമോയെന്ന അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ല.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 minutes ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (13 minutes ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (21 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (25 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (41 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (41 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (53 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (1 hour ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (1 hour ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (1 hour ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (1 hour ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

Malayali Vartha Recommends