Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ബി ജെ പി കൂട്ടാളിയായ തുഷാർ വെള്ളാപ്പള്ളി യെ രക്ഷിക്കണം എന്ന് പറഞ്ഞു കത്തെഴുതിയ ആളാണ് താങ്കൾ; ധീരൻ ഇരട്ട ചങ്കൻ എന്ന് ജനം മക്കാറാക്കി വിളിക്കുന്ന മുഖ്യമന്ത്രി ചോദിച്ചത് ഈ കുട്ടികൾക്ക് വേണ്ടി ഞാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കാലു പിടിക്കണമോ എന്ന്; പിണറായിക്ക് മറുപടിയുമായി ജോയ് മാത്യു

06 FEBRUARY 2020 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റുകളെന്നാരോപിച്ച്‌ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരായ കേസില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എന്‍.ഐ.എ കേസേറ്റെടുത്ത് ഒന്നര മാസം പിന്നിടുമ്ബോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രത്തോട് ഈ വിഷയത്തില്‍ നേരിട്ട് ആവശ്യമുന്നയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആദ്യം മുഖ്യമന്ത്രി നിരസിച്ചിരുന്നു. നിയമസഭയില്‍ ഈ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ഡോ. എം.കെ. മുനീറിന് മറുപടിയായി കേസ് തിരിച്ചുവിളിക്കാനാവില്ലെന്നും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മുന്നില്‍ കത്തുമായി താന്‍ പോകണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഷായുടെ കാല് പിടിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. സ്വന്തം മക്കളെ സമരമുഖങ്ങളിലൊന്നും നിര്‍ത്താതെ സുരക്ഷിതമായ ഇടങ്ങളില്‍ കൊണ്ടിരുത്തി സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ പോലീസിന്റെ ലാത്തിക്കും ജലപീരങ്കിക്കും ചിലപ്പോഴെല്ലാം വെടിയുണ്ടകള്‍ക്കും മുന്നിലേക്ക് നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരസ്ഥാനത്ത് അമര്‍ന്നിരിക്കാന്‍ തിടുക്കപ്പെടുന്ന വിപ്ലവകാരികളാണ് കേരളം ഭരിക്കുന്നതെന്ന് പരിഹസിച്ചാണ് ജോയ് മാത്യു കുറിപ്പെഴുതിയിരിക്കുന്നത്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അദ്ദേഹത്തിന് മുന്നില്‍ ഒരു ആവശ്യവുമായി ചെല്ലുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു.

മുഖ്യമന്ത്രിയെ തിരുത്തിയ പ്രതിപക്ഷം എന്ന് തുടങ്ങുന്ന ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

പത്തൊൻപതും ഇരുപതും വയസ്സുള്ള അലൻ -താഹ എന്നീ വിദ്യാർത്ഥികൾ എന്ത് രാജ്യദ്രോഹമാണ് ചെയ്തത് എന്ന് ഉശിരോടെ നിയമസഭയിൽ ചോദിച്ചു വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട്. പ്രതിപക്ഷം ഉണർന്നിരിക്കുന്ന കാലത്തോളം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാൻ ഒരു ഭരണാധികാരിക്കും കഴിയില്ല എന്ന് ഒറ്റദിവസം കൊണ്ട് തെളിഞ്ഞു .

സ്വന്തം മക്കളെ സമരമുഖങ്ങളിലൊന്നും നിർത്താതെ സുരക്ഷിതമായ ഇടങ്ങളിൽ കൊണ്ടിരുത്തി സാധാരണക്കാരായ വിദ്യാർത്ഥികളെ പോലീസിന്റെ ലാത്തിക്കും ജലപീരങ്കിക്കും ചിലപ്പോഴെല്ലാം വെടിയുണ്ടകൾക്കും മുന്നിലേക്ക് നിർത്തി പിൻവാതിലിലൂടെ അധികാരസ്ഥാനത്ത് അമർന്നിരിക്കാൻ തിടുക്കപ്പെടുന്ന വിപ്ലവകാരികൾ (!)ഭരിക്കുന്ന നാടാണത്രെ കേരളം .

അലനും താഹയും എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തലയോടും എം കെ മുനീറിനോടും ധീരൻ ഇരട്ട ചങ്കൻ എന്ന് ജനം മക്കാറാക്കി വിളിക്കുന്ന മുഖ്യമന്ത്രി ചോദിച്ചത് ഈ കുട്ടികൾക്ക് വേണ്ടി ഞാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കാലു പിടിക്കണമോ എന്നാണ്. വേണ്ട സാർ അങ്ങയുടെ പാർട്ടിക്ക് വേണ്ടി സർവ്വവും സമർപ്പിച്ച കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട സാവിത്രി ടീച്ചറുടെ പേരക്കുട്ടിയാണ് അലൻ ,അമ്മൂമ്മ വായിച്ച മാർക്സിസ്റ് പുസ്തകങ്ങൾ തന്നെയാണ് അലനും വായിച്ചത് ചിലപ്പോൾ അതിൽ കൂടുതലും. അതൊരു തെറ്റാണോ ? വകുപ്പുകൾ വായിച്ചു മുഖ്യമന്ത്രിയെ ബോധവൽക്കരിക്കാൻ ശ്രമിച്ച ഡോ മുനീറിനോട് "ഞാൻ അമിത് ഷായോട് ചോദിക്കണോ " എന്ന് രോഷം കൊള്ളുകയാണ് നമ്മുടെ മുഖ്യൻ ചെയ്തത് . അല്ല സാർ ഒരു സംശയം ,കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ
അദ്ദേഹത്തോട് ചോദിക്കുന്നതിൽ എന്താണ് തെറ്റ് ? ചെക്ക് കേസിൽ അജ്‌മാൻ ജയിലിൽ കിടക്കേണ്ടിവന്ന ബി ജെ പി കൂട്ടാളിയായ തുഷാർ വെള്ളാപ്പള്ളി യെ രക്ഷിക്കണം എന്ന് പറഞ്ഞു കത്തെഴുതിയ ആളാണ് താങ്കൾ. ചിലപ്പോൾ അത് മതിൽ പണിക്ക് കൂട്ടുനിന്ന ആളുടെ മകനോടുള്ള ദയാവായ്പ് ആയിരിക്കാം. അതിലും പ്രധാനപ്പെട്ടതല്ലേ സാർ അങ്ങയുടെ പാർട്ടിക്ക് വേണ്ടി ജയ് വിളിച്ചു നടക്കുന്ന രണ്ട് കുട്ടികളുടെ കാര്യം ? പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോൾ ഞായം പറഞ്ഞു ആശ്രിതരുടെ കൈയ്യടി വാങ്ങിയെങ്കിലും സൂര്യൻ അസ്തമിക്കും മുൻപേ കുട്ടികളെ തിരിച്ചു തരൂ എന്ന് മൂപ്പർ അമിത് ഷായ്ക്ക് കത്തെഴുതി. അലനെയും താഹയെയും NIA വിട്ടു തരും എന്ന് കത്തെഴുതിയ ആൾക്ക് പോലും ഉറപ്പുണ്ടാവില്ല പക്ഷെ പേടിച്ചു പോയ സ്വന്തം പാർട്ടിയിലെ കുട്ടികളുടെ കണ്ണിൽ പൊടിയിടാൻ ഇത് കൊണ്ട് സാധിക്കും. എന്തായാലും മുഖ്യമന്ത്രിയെ മുട്ട് കുത്തിച്ച പ്രതിപക്ഷത്തിന്റെ നിശ്ചയ നും ജനാധിപത്യ ബോധത്തിനും അഭിവാദ്യങ്ങൾ എന്നും അദ്ദേഹം കുറിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 minutes ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (13 minutes ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (21 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (25 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (41 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (41 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (53 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (1 hour ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (1 hour ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (1 hour ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (1 hour ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

Malayali Vartha Recommends