Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

250 പേര്‍ കുത്തിയിരുന്നിട്ടും... ശബരിമലയില്‍ അപൂര്‍വ വരുമാന വര്‍ധന; മൊത്ത വരുമാനം 275 കോടി കടന്നേക്കും; സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങള്‍ എണ്ണിത്തുടങ്ങി; നാണയമെണ്ണുന്നത് 250 ജീവനക്കാര്‍

06 FEBRUARY 2020 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കഴിഞ്ഞ വര്‍ഷത്തെ കാണിക്കയിടരുത് എന്ന പ്രചാരണത്തില്‍ തകര്‍ന്നത് ദേവസ്വം ബോര്‍ഡായിരുന്നു. യുവതീ പ്രവേശനത്തെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അനുകൂലിച്ചപ്പോള്‍ അത് ശബരിമലയുടെ വരുമാനത്തേയും ബാധിച്ചു. ശബരിമലയെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി ക്ഷേത്രങ്ങളുടേയും ജീവനക്കാരുടേയും വയറ്റത്തടിക്കുന്ന സംഭവമായി അത് മാറി. ഈ വര്‍ഷം ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരും പാര്‍ട്ടിയും തയ്യാറാകാതിരുന്നതോടെ വലിയ വരുമാന വര്‍ധനവാണ് ഉണ്ടായത്.

കാണിക്കയില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ എണ്ണാനും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. അതേസമയം സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങള്‍ എണ്ണിത്തുടങ്ങി. 250 ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 150 പേരെ ഇതുവരെ എത്തിയിട്ടുള്ളു. ഇവര്‍ നാണയം എണ്ണി തുടങ്ങി. ഭണ്ഡാരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ വഴി ദേവസ്വം വിജിലന്‍സ് വിഭാഗം ഇവരെ നിരീക്ഷിക്കുന്നുണ്ട്. ദേവസ്വം എക്സിക്യുട്ടിവ് ഓഫിസര്‍ വി എസ്.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട ദേവസ്വം ഡപ്യൂട്ടി കമ്മിഷണറും ഭണ്ഡാരം സ്പെഷല്‍ ഓഫിസറുമായ കൃഷ്ണകുമാര്‍ വാരിയര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാണയം എണ്ണുന്നത്.

മണ്ഡലമകരവിളക്ക് കാലത്ത് കാണിക്കയായി തീര്‍ത്ഥാടകര്‍ സമര്‍പ്പിച്ച നാണയങ്ങളാണു ഭണ്ഡാരത്തിലെ 3 ഭാഗത്തായി സൂക്ഷിച്ചിട്ടുള്ളത്. നാണയത്തിന്റെ വലിയ ശേഖരം ഉള്ളതിനാല്‍ കുംഭ മാസ പൂജ പൂര്‍ത്തിയാക്കി നടഅടയ്ക്കുന്ന 18ന് മുന്‍പ് മുഴുവനും എണ്ണി തീര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ ആകെ വരുമാനം 263.46 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 95.35 കോടി രൂപ കൂടുതലാണ്. നാണയങ്ങള്‍ എണ്ണി തീരുമ്ബോള്‍ ആകെ വരുമാനം 275 കോടി എങ്കിലും കടക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

250 ജീവനക്കാരെയാണ് നാണയം എണ്ണാനായി നിയോഗിച്ചത്. അതില്‍ 100 പേര്‍ ഇനിയും എത്തിയിട്ടില്ല. പമ്ബയ്ക്ക് ബസ് സൗകര്യം കുറവായതാണ് ഇതിനു കാരണമായി പറയുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദേവസ്വം ഭണ്ഡാരം തുറന്നത്. ജീവനക്കാര്‍ക്ക് ചികിത്സാ സൗകര്യത്തിനായി സന്നിധാനത്തെ ആശുപത്രി തുറക്കണമെന്നും കെഎസ്ആര്‍ടിസി ബസ് സൗകര്യം ക്രമീകരിക്കണമെന്നും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

അതേസമയം ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി ആകാംക്ഷയോടെയാണ് മലയാളികള്‍ കാണുന്നത്. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗ ബെഞ്ച് പറയുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ 9 അംഗ ബെഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റുമതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടിയുള്ളതിനാലാണ് തീരുമാനം.

എന്നാല്‍ കേസ് വിശാലബെഞ്ചിന് വിട്ടതില്‍ തര്‍ക്കമുണ്ടായി. മുതിര്‍ന്ന അഭിഭാഷകരില്‍ ഭൂരിപക്ഷവും ചീഫ് ജസ്റ്റിസിന്റെ നടപടിയെ എതിര്‍ത്തു. വിധി പറഞ്ഞ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്.നരിമാന്‍ പറഞ്ഞു. നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു.

ബെഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യംതന്നെ വേണമെന്ന് അഭിഭാഷകയായ ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. വിശാലബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്തായാലും അടുത്ത മണ്ഡല കാലത്തിന് മുമ്പ് അന്തിമ വിധിയുണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്. ശബരിമലയിസ് സമാധാനം പുലരാനാണ് സംസ്ഥാന സര്‍ക്കാരും ആഗ്രഹിക്കുന്നത്. വെറുതേ വിവാദമുണ്ടാക്കി വോട്ടും വരുമാനവും നഷ്ടപ്പെടേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനവും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 minutes ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (13 minutes ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (21 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (25 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (41 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (41 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (53 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (1 hour ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (1 hour ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (1 hour ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (1 hour ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

Malayali Vartha Recommends