Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കേരളത്തിൽ സെന്‍സസ് നടപ്പാക്കുന്നതില്‍ അപാകതയില്ലന്ന് മുഖ്യമന്ത്രി; കെ.എം.ഷാജിക്ക് അടിയന്തര പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് എ.കെ.ബാലന്‍, തള്ളി സ്പീക്കര്‍; നിയമസഭയില്‍ വാക്ക്പോര്

06 FEBRUARY 2020 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കേരളത്തിൽ സെന്‍സസ് നടപ്പാക്കുന്നതില്‍ അപാകതയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍സസില്‍ അപാതകയില്ലന്നും നടപടികള്‍ നിര്‍ത്തിവെക്കാനാകില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെന്‍സസിന് ദേശീയ പൗരത്വ രജിസ്റ്ററിമായി (എന്‍പിആര്‍) ബന്ധമില്ല. സെന്‍സസ് നടപ്പാക്കുന്നതില്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, നിയമസഭയില്‍ കെ എം ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മുഖ്യമന്ത്രി പറഞ്ഞു.

സെന്‍സസും പൗരത്വ രജിസ്റ്ററും രണ്ടും രണ്ടാണ്. അതുകൊണ്ടുതന്നെ അതില്‍ ആശയക്കുഴപ്പം വേണ്ട. സെന്‍സസ് നടത്തില്ല എന്ന നിലപാട് ശരിയല്ല. സംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കും. സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആശങ്ക കൊണ്ടല്ല, മറ്റു പല ലക്ഷ്യങ്ങളുമായാണ് കെ എം ഷാജി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ നിങ്ങള്‍ എന്ന പേരില്‍ ഷാജി വര്‍ഗീയത പടര്‍ത്തുന്ന തരത്തില്‍ സംസാരിച്ചത് ഉചിതമായില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമായല്ല സര്‍ക്കാര്‍ വിഷയം എടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഷാജിയുടെ വാക്കുകള്‍ എസ്ഡിപിഐയുടെ വാക്കുകളാണെന്ന് ചര്‍ച്ചയില്‍ ഇടപെട്ട മന്ത്രി വി എസ് സുനില്‍കുമാര്‍ ആരോപിച്ചു.

സെന്‍സസ് നടപടിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാരിന് സഹായകമായ വിവരങ്ങളാണ് സെന്‍സസിലൂടെ ശേഖരിക്കുന്നത്. ഇത് മുസ്ലിം വിഷയമല്ല, രാജ്യത്തെയാകെ ബാധിക്കുന്ന വിഷയങ്ങളാണെന്നും നോട്ടീസ് അവതരിപ്പിച്ച കെ എം ഷാജി അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം ഇലലാതാകില്ല. നിലവിലെ സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആറിലേക്ക് പോകാന്‍ കഴിയും. സെന്‍സസ് മാത്രമേ ഉള്ളൂ, എന്‍പിആര്‍ ഇല്ല എന്നുപറയുന്നത് ഭൂലോക തള്ളെന്നും ഷാജി അഭിപ്രായപ്പെട്ടു.

നേരത്തെ കെ എം ഷാജിയുടെ അടിയന്തരപ്രമേയ നോട്ടീസിനെ പാര്‍ലമെന്ററികാര്യമന്ത്രി എ കെ ബാലന്‍ എതിര്‍ത്ത് ക്രമപ്രശ്‌നം ഉന്നയിച്ചത് സഭയില്‍ സ്പീക്കറും മന്ത്രിയും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദത്തിനും വഴിവെച്ചു. ഷാജിയുടെ പേരില്‍ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ ഷാജിക്ക് നോട്ടീസ് അവതരിപ്പിക്കാനാവില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എ.കെബാലന്‍ പറഞ്ഞു.

കേസിനെ തുടര്‍ന്ന് ഹൈക്കോടതി ഷാജിയുടെ നിയമസഭ അംഗത്വം റദ്ദാക്കുകയും സുപ്രീംകോടതി ഉപാധികളോടെ അതില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. ഷാജിക്ക് സഭയില്‍ നടക്കുന്ന വോട്ടിങ്ങില്‍ പങ്കെടുക്കാനാവില്ലെന്നാണ് അതിലെ പ്രധാന ഉപാധി. വ്യാഴാഴ്ച പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് കെ.എം ഷാജിയുടേതായതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ.ബാലന്‍ സഭയില്‍ ക്രമപ്രശ്‌നമുന്നയിച്ചു. ഷാജിക്ക് അടിയന്തര പ്രമേയ അവതരണാനുമതി തേടിസഭയില്‍ നോട്ടീസ് നല്‍കിക്കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു എ.കെബാലന്റെ ക്രമപ്രശ്‌നം.

ഷാജിക്ക് വോട്ടവകാശം ഇല്ലെന്നും പ്രമേയം ഏങ്കെിലും ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുകയും അതില്‍ വോട്ടിങ് ഉണ്ടാവുകയും ചെയ്താല്‍ പ്രമേയം അവതരിപ്പിക്കുന്ന ആള്‍ക്ക് വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബാലന്‍ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് നോട്ടീസ് ചട്ടപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ വാദം സ്പീക്കര്‍ തള്ളി. ഷാജിക്ക് വോട്ടവകാശമില്ലെന്നത് ശരിയാണ്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതില്‍ വിലക്കില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. മന്ത്രി ബാലന്റേത് ബാലിശമായ വാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണ്. നിയമത്തിന്റെ ബാലപാഠം നിയമമന്ത്രിക്ക് അറിയില്ലെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് കെ എം ഷാജിയും ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 minutes ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (13 minutes ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (21 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (25 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (41 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (41 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (53 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (1 hour ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (1 hour ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (1 hour ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (1 hour ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

Malayali Vartha Recommends