പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സത്യത്തെയും രാജ്യത്തേയും ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തിലെ സൂപ്പര്‍ സിനിമ താരങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍

കേരളത്തിലെ സൂപ്പര്‍ സിനിമ താരങ്ങള്‍ രജനിയുടെ പാതയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സത്യത്തെയും രാജ്യത്തേയും ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തിലെ സൂപ്പര്‍ സിനിമ താരങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍. നാട് മുടിഞ്ഞാലും തങ്ങളുടെ ഗ്ലാമര്‍ പോകരുതെന്ന നിലപാട് അപലപനീയമാണ്.
രാഷ്ട്രീയം വേറെ രാജ്യം വേറെ. രാഷ്ട്രീയം പറയുമ്പോൾ ആരെയും വിമര്‍ശിക്കും, ശരിയല്ലന്ന് തോന്നിയാല്‍ തുറന്ന് പറയും. എന്നാല്‍ രാജ്യത്തിന്റെ വിഷയത്തില്‍ രാഷ്ട്രീയം മാറ്റി സത്യവും യാഥാര്‍ത്ഥ്യവും പറയും. നിലപാട് സ്വീകരിക്കും. അതാണ് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനികാന്ത് രംഗത്ത് വന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























