Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വാമിക്ക് താല്‍പര്യമുള്ളയാളാണ് നിസാമെന്ന് പിസി ജോര്‍ജ് നല്‍കിയ തെളിവില്‍, മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിക്കെതിരെയും ആരോപണം

06 MARCH 2015 12:13 PM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ഡിജിപി ബാലസുബ്രഹ്മണ്യം സഹായിച്ചത് മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തി വഴിയെന്ന് ആരോപണം. തൃശൂര്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ കൃഷ്ണ മൂര്‍ത്തി വഴി ഡിജിപി ബാലസുഹ്മണ്യം സ്വാധീനിച്ചെന്നാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് നല്‍കിയ തെളിവിലുള്ളത്. നിസാമും കൃഷ്ണമൂര്‍ത്തിയും തമ്മിലെ ഫോണ്‍ സംഭാഷണത്തിന്റെ 40 മിനിറ്റോളം നീളുന്ന ശബ്ദരേഖയും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഡിജിപി ബാലസുബ്രഹ്മണ്യം കേസില്‍ നേരിട്ട് ഇടപെടുന്നതിന്റെ തെളിവുകള്‍ ഇല്ല. അതിനിടെ ടെലിഫോണ്‍ സംഭാഷണം അടങ്ങിയ സിഡി വ്യാജമാണെന്നും ജീവിതത്തില്‍ ഇതുവരെ അഴിമതി കാണിച്ചിട്ടില്ലെന്നും മുന്‍ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് പേജുള്ള കത്താണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയത്. തന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതില്‍ ഡിജിപിക്ക് ജേക്കബ് ജോബിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും പിസി ജോര്‍ജിന്റെ കത്തില്‍ ആരോപിക്കുന്നു. ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജു കുമാറിനെതിരെയും പരാമര്‍ശമുണ്ട്. ചന്ദ്രബോസിന്റെ വസ്ത്രം ഏറ്റെടുക്കാത്തതിലും പ്രതി നിഷാമുമായി ബാംഗ്ലൂരിലേക്കുള്ള യാത്രയെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു.
ഡിജിപി ബാലസുബ്രഹ്മണ്യത്തിന് നിസാം കേസുമായി ബന്ധമുണ്ട്. അതുകൊണ്ട് നിസാമിന്റെ ഭാര്യയെ കേസില്‍ കുടുക്കരുതെന്നാണ് ഡിജിപി റാങ്കിലുള്ള കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നത്. കാപ്പ ചുമത്തുന്നതില്‍ ഇളവ് നല്‍കണമെന്നതാണ് മൂര്‍ത്തി ടെലിഫോണില്‍ ആവശ്യപ്പെടുന്നത്. സിഡിയിലെ 40 മിനുട്ടുള്ള ശബ്ദരേഖയില്‍ നിസാം വേണ്ടപ്പെട്ട ആളാണെന്ന് മുന്‍ഡിജിപി പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും നടക്കുന്നില്ലല്ലോ എന്നും സ്വാമിക്ക് (ഡിജിപി ബാലസുബ്രഹ്മണ്യം) താല്‍പര്യമുള്ള കാര്യം അറിയാമല്ലോ എന്നും ശാസനാരൂപത്തിലും കൃഷ്ണമൂര്‍ത്തി സംസാരിക്കുന്നുണ്ട്.
അന്വേഷണകാലത്ത് ഡിജിപി ഒരു വസ്ത്രസ്വര്‍ണ വ്യാപാരിയുടെ അതിഥിയായി മൂന്ന് ദിവസം കഴിഞ്ഞതിനെക്കുറിച്ചും , ഈ വസ്ത്രവ്യാപാരിക്ക് നിസാമുമായി അടുത്തബന്ധമുള്ളതിനെക്കുറിച്ചും കത്തിലുണ്ട്. ഡിജിപിയുടെ സുഹൃത്തായ ഒരു ചാട്ടേഡ് അക്കൗണ്ടന്റുമായുള്ള കേസില്‍ ഇടപെട്ട കാര്യവും പി.സി ജോര്‍ജ് കത്തില്‍ പറയുന്നു.2.5 കോടിയുടെ തട്ടിപ്പ് ഒത്തുതീര്‍ക്കാന്‍ ഇടപെടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കത്തിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (2 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (2 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (2 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (2 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (2 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

Malayali Vartha Recommends