Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിസാം കേസ്: പി.സി. ജോര്‍ജ് തെളിവുകള്‍ മാധ്യമങ്ങള്‍ക്കു നല്കി

06 MARCH 2015 05:54 PM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മാധ്യമങ്ങള്‍ക്കു നല്കി. തെളിവുകള്‍ അടങ്ങിയ സിഡി നേരത്തേ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ജോര്‍ജ് കൈമാറിയിരുന്നു. ഇതിനുശേഷമാണു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ച് സിഡി പരസ്യപ്പെടുത്തിയത്.
നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ നിര്‍ദേശപ്രകാരം പോലീസ് ആസ്ഥാനത്തിന്റെ ഭരണ ചുമതലയുണ്ടായിരുന്ന മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയാണു മുന്‍ തൃശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ വിളിച്ചത്. നിസാമിനെ രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്‌ടോ എന്നു കൃഷ്ണമൂര്‍ത്തി ചോദിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. മന്ത്രിയുടെ താത്പര്യപ്രകാരമാണോ എന്ന് ജേക്കബ് ജോബ് തിരിച്ചു ചോദിച്ചപ്പോള്‍, അല്ല സ്വാമി ആവശ്യപ്പെട്ടിട്ടാണെന്നു കൃഷ്ണമൂര്‍ത്തി മറുപടി പറയുകയും ചെയ്തു. സ്വാമി എന്ന് ഉദ്ദേശിക്കുന്നത് ബാലസുബ്രഹ്മണ്യത്തെയാണ്.
ഡിജിപി അത്ര ശുദ്ധനല്ലെന്നും അമിത വിനയം കാണിക്കുന്നവനെ സൂക്ഷിക്കണമെന്നും ജോര്‍ജ് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ മൂന്ന് സുപ്രധാന സ്ഥാനങ്ങളിലേക്ക് അദ്ദേഹം നിയമനത്തിനു ശ്രമിച്ചിരുന്നു. സിബിഐ ഡയറക്ടര്‍ സ്ഥാനം ഒഴിവുവന്നപ്പോഴും ശ്രമം നടത്തിയെങ്കിലും മറ്റു ചില കേസുകള്‍ കണക്കിലെടുത്ത് അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (4 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (4 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (4 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (4 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends