Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞു; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ...


പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ..പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ..ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടു..


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..

തലയും കൈകാലുകളും മെഷീൻ വാളുപയോഗിച്ച് അറുത്ത് മാറ്റി; ഉടൽ കനാലിലും, തലയും കൈകാലുകളും വീടിനടുത്തെ കിണറ്റിലുമായി തള്ളി; കമ്പത്ത് യുവാവിനെ കൊന്നു തലയും കൈകാലുകളും അറുത്ത് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി അമ്മയും സഹോദരനും

18 FEBRUARY 2020 04:51 PM IST
മലയാളി വാര്‍ത്ത

കേരള - തമിഴ്‍നാട് അതിർത്തിയായ കമ്പത്ത് യുവാവിനെ കൊന്നു തലയും കൈകാലുകളും അറുത്ത് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി അമ്മയും സഹോദരനും. കൊല്ലപ്പെട്ട വിഘ്‍നേശ്വരന്‍റെ അമ്മ സെൽവി, ഇളയ സഹോദരൻ ജയഭാരത് എന്നിരാണ് അറസ്റ്റിലായത്. മകന്‍റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മെഷീൻ വാളുപയോഗിച്ച് മൃതദേഹം പല കഷ്ണങ്ങളാക്കി മാറ്റുകയായിരുന്നെന്നും അമ്മ സെൽവി പൊലീസിന് മൊഴി നൽകി.

കൊലപാതകം നടത്തിയതെങ്ങനെയെന്നും, എങ്ങനെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസിനോട് ഇവർ വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ശേഷം തലയും കൈകാലുകളും മെഷീൻ വാളുപയോഗിച്ച് അറുത്ത് മാറ്റി. ഉടൽ കനാലിലും, തലയും കൈകാലുകളും വീടിനടുത്തെ കിണറ്റിലുമായി തള്ളുകയായിരുന്നു. പ്രതികളുടെ മൊഴിയനുസരിച്ച് പൊലീസ് കനാലിലും കിണറ്റിലും ആളുകളെ ഉപയോഗിച്ച് വിശദമായ തെരച്ചിൽ നടത്തി. തുടർന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ രണ്ടിടത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‍നാട് വെള്ളം കൊണ്ടുപോകുന്ന കനാലിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളുമില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ബൈക്കിലെത്തിയ ഒരു യുവാവും സ്ത്രീയും ചാക്ക് കനാലിലേക്ക് തള്ളുന്നത് മീൻപിടുത്തക്കാർ കണ്ടിരുന്നു. ചോദ്യം ചെയ്തപ്പോൾ പൂജ നടത്തിയതിന് ശേഷം ബാക്കി വന്ന സാധനങ്ങളെന്നാണ് പറഞ്ഞ മറുപടി.

ചോദ്യം ഉയർന്നതിന് പിന്നാലെ സ്ത്രീയും യുവാവും പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. സംശയം തോന്നിയ മീൻ പിടുത്തക്കാർ ചാക്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് കമ്പം സ്വദേശി വിഘ്നേശ്വരനാണെന്നും, മൃതദേഹം കനാലിൽ കൊണ്ടു തള്ളിയത് സ്വന്തം അമ്മയും സഹോദരനുമാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ പ്രതികളെ തെരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും ഇരുവരും അവിടെയുണ്ടായിരുന്നില്ല.

തുടർന്ന് കമ്പം പൊലീസിന്‍റെ ഒന്നര ദിവസം നീണ്ട തെരച്ചിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വിഘ്‍നേശ്വരന്‍റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് അമ്മയുടെയും സഹോദരന്‍റെയും കുറ്റസമ്മത മൊഴി. അമിതമായി ലഹരി ഉപയോഗിക്കുമായിരുന്ന മകൻ തന്നെയും രണ്ടാമത്തെ മകനെയും ഉപദ്രവിക്കുമായിരുന്നെന്നും അമ്മ മൊഴി നൽകി. പ്രതികൾ പറഞ്ഞത് മാത്രമല്ലാതെ, കൊലയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞു; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ...  (12 minutes ago)

PAK - AFGAN പാക്ക്–അഫ്ഗാൻ സേനകൾ വീണ്ടും നേർക്കുനേർ  (19 minutes ago)

യുഎസ് ടിയുടെ ഡി 3 ടെക്‌നോളജി കോൺഫറൻസിന് മുന്നോടിയായി ഗ്ലോബൽ ഡീകോഡ് 2025 ഹാക്കത്തോൺ വിജയികളെ പ്രഖ്യാപിച്ചു...  (21 minutes ago)

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്; നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സത  (29 minutes ago)

വിഷന്‍ 2031 ; വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര്‍ നാളെ; മന്ത്രി വീണാ ജോര്‍ജ് അവതരണം നിര്‍വഹിക്കും  (57 minutes ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (2 hours ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (3 hours ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (3 hours ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (3 hours ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (4 hours ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (4 hours ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (5 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (5 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (5 hours ago)

Malayali Vartha Recommends