ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്നു യാത്ര തുടങ്ങി; മറ്റൊരു യാത്രക്കാരന് സീറ്റ് നല്‍കുന്നതിനായി കണ്ടക്‌ടര്‍ ഇടതു വശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി; രക്ഷപ്പെട്ടത് വിശ്വസിക്കാനാകാതെ ആൻമേരി

കോയമ്ബത്തൂരിലെ വാഹനാപകടത്തിലെ നടുക്കത്തിൽ നിന്നും പൂർണ്ണമായി മുക്തമായിട്ടില്ല. കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി എന്ന യുവതി വലിയ അപകടത്തില്‍നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് . ബംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയായ ആന്‍മേരി യാത്ര തുടങ്ങിയത് ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്നായിരുന്നു. എന്നാല്‍, പിന്നീട് മറ്റൊരു യാത്രക്കാരന് സീറ്റ് നല്‍കുന്നതിനായി കണ്ടക്‌ടര്‍ ആന്‍മേരിയെ ഇടതുവശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു . പുലര്‍ച്ചെ കോയമ്ബത്തൂരിന് സമീപം അപകടത്തില്‍ പെട്ട ബസിന്റെ വലതുഭാഗത്തായിരുന്നു കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയത്. ആന്‍മേരി ആദ്യം യാത്രചെയ്‌തിരുന്ന സീറ്റിലിരുന്ന യാത്രക്കാരനും കണ്ടക്‌ടറും ഡ്രൈവറും ഉള്‍പ്പെടെ 19 പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു .
ഇടിയുടെ ആഘാതത്തില്‍ വലതു വശത്തിരുന്ന ഒരാള്‍ ആന്‍മേരി ഇരുന്ന ഇടതുഭാഗത്തെ വിന്‍ഡോയുടെ ചില്ല് തകര്‍ത്തുകൊണ്ട് പുറത്തേക്ക് തെറിച്ചുവീഴുന്നതും അവർ കണ്ടു . വിന്‍ഡോ പൊട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍, തന്നെ കണ്ടെത്താൻ ബസിന് പുറത്തെത്തിക്കാനുമായെന്ന് ആന്‍മേരി പറഞ്ഞുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി സാരമായ പരിക്കുകളില്ലെന്ന് വ്യക്തമായതോടെ ആന്‍മേരിയെ രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു ബസില്‍ കയറ്റി വിടുകയും ചെയ്തു . നാട്ടിലെത്തിയ ആന്‍മേരിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു . ആഘാതത്തില്‍ തോളെല്ലിനേറ്റ ക്ഷതമൊഴികെ ആന്‍മേരിക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha