എസ്സി /എസ്ടി സംവരണ പ്രശ്‌നത്തില്‍ ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി... രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍, കെഎസ്ആര്‍ടിസി ബസ്സുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തും

എസ്സി /എസ്ടി സംവരണ പ്രശ്‌നത്തില്‍ ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. അഖിലേന്ത്യ ഹര്‍ത്താലിന്റെ ഭാഗമായാണ് കേരളത്തിലും ഹര്‍ത്താല്‍ നടത്തുന്നത്. .കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇന്ന് പതിവുപോലെ സര്‍വ്വീസ് നടത്തും. പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസ് മുടക്കരുതെന്ന് നിര്‍ദേശിച്ച് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കി. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജരാണ് എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടീസ് നല്‍കിയത്.
അതിനിടെ, മഹാത്മാഗാന്ധി സര്‍വകലാശാല ഞായറാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്സ് വര്‍ക്ക് പരീക്ഷ മാറ്റിവച്ചതായി പ്രോ വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.
പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ ഷോപ്പ്, ആംബുലന്‍സ് സര്‍വീസ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























