ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പതിനേഴുകാരിയായ കുങ്കും മൊഹോദിനെ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ പ്രഥമ ജസ്പാൽ റാണ പുരസ്‌കാരത്തിന് അർഹയാക്കിയത് അമ്പെയ്ത്തിൽ നേടിയ രണ്ട് സ്വർണവും വെള്ളിയും.
റികേർവ് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും സ്വർണം നേടിയ കുങ്കും മിക്‌സ്ഡ് ടീം ഇനത്തിൽ വെള്ളിയും സ്വന്തമാക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ റികേർവ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കുങ്കും.
മിന്നും പ്രകടനത്തോടെ മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ കുങ്കും 2028ലെ ലോസാഞ്ചലസ് ഒളിംപിക്‌സിനും യോഗ്യതനേടി. മികച്ച പുരുഷ താരത്തിനുള്ള പ്രഥമ രാജാ രൺധീർ സിംഗ് പുരസ്‌കാരം സുജീത് സ്വന്തമാക്കിയത് ഗുസ്തിയിലെ സ്വർണ നേട്ടത്തോടെയാണ്.
ഫൈനലിൽ തജിക്കിസ്ഥാൻ താരത്തിനെതിരെ 2.9ന് പിന്നിൽ നിന്ന സുജീത് ഐതിഹാസികമായി തിരിച്ചുവന്ന് ജയവും സ്വർണവും സ്വന്തമാക്കിയത് 10.9ന്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്‌കാരങ്ങൾ പിന്നീട് സമ്മാനിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























