ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

ജന്മദിനാഘോഷത്തിനിടെ കന്നഡ നടി രചിത റാമിന്റെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 35ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിക്കാനായി ബംഗളൂരുവിലെ വീടിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാണാന്‍ രചിത എത്തിയിരുന്നു.
ആരാധകര്‍ക്കൊപ്പം സന്തോഷത്തോടെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ഇതിനിടെ സെല്‍ഫിയെടുത്ത ശേഷം രണ്ട് യുവാക്കള്‍ നടിയുടെ കവിളില്‍ പിടിച്ചുവലിക്കുന്നത് കാണാം. സംഭവത്തില്‍ രചിത പെട്ടെന്ന് ഞെട്ടുന്നതും അടുത്തുള്ള അംഗരക്ഷകര്‍ യുവാക്കളെ പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ ഉണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആരാധകരുടെ പെരുമാറ്റത്തെച്ചൊല്ലി രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സമ്മതമില്ലാതെ ഒരാളുടെ ശരീരത്തില്‍ തൊടുന്നത് പ്രാഥമിക മര്യാദകളുടെ ലംഘനമാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
'ഫോട്ടോ എടുക്കാന്‍ ഒരവസരം നല്‍കുമ്പോള്‍ ഇങ്ങനെയാണോ ചെയ്യാനുള്ളത്',? 'അയാള്‍ക്ക് എങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ തോന്നിയത്',? 'ആദ്യം ഒന്ന് പേടിച്ചെങ്കിലും വളരെ ശാന്തതയോടെ നടി ആ നിമിഷം കൈകാര്യം ചെയ്തു',? 'യുവാവിന്റെ പ്രവൃത്തി വളരെ മോശമാണ്' ഇങ്ങനെ പോകുന്നു കമന്റുകള്‍. 'ഡിംപിള്‍ ക്വീന്‍' എന്നറിയപ്പെടുന്ന രചിത റാം കന്നഡയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.
https://www.facebook.com/Malayalivartha



























