സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഉൾപ്പെടുന്നുണ്ട്.
രാജ്യാന്തരവില ഔൺസിന് 4162 ഡോളർ വരെ വർദ്ധിച്ചെങ്കിലും ഇപ്പോൾ 4137 ഡോളറിലെത്തി.
അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഇന്ന് ഗ്രാമിന് 235 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha


























