Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

വിജയും അച്ഛനും പൊളിച്ചടുക്കുന്നു... രജനീകാന്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിജയും അച്ഛനും; രജനീകാന്ത് തമിഴ്ജനതയെ വഞ്ചിക്കുന്നു; വിജയ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിതാവ്; ജീവിത്തില്‍ ഒരുവട്ടം മാത്രം ജറുസലേമില്‍ പോയിട്ടുണ്ട്; മൂന്ന് വട്ടം തിരുപതിയിലും; തിരുപ്പതിയില്‍ പോയി തല മൊട്ടയടിച്ചിട്ടുണ്ട്

23 FEBRUARY 2020 10:20 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ വന്ന് ശോഭിക്കുന്നത് പുതിയ കാര്യമല്ല. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴിലെ മറ്റൊരു മെഗാതാരം വിജയ്‌യും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. ഇക്കാര്യത്തില്‍ സൂചന നല്‍കിയിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറാണ്. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്തുണയ്ക്കുമെന്നും മകന്റെ രാഷ്ട്രീയ പ്രവേശത്തിനായി താനും കാത്തിരിക്കുന്നതായും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വിജയ്‌യ്ക്ക് അദ്ദേഹത്തിന്റേതായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ട്. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നയാള്‍ ജീവിതത്തിലും അങ്ങിനെയാകണം. നാളെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നാലും സിനിമയില്‍ പറയുന്നത് നടപ്പാക്കണം. വിജയ് യ്ക്ക് എതിരേ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച് അദ്ദേഹം വളരുകയുമാണ്. കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ ഏറെ സന്തോഷിച്ചയാളാണ് താന്‍. ഇവര്‍ ഒന്നിച്ചാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണച്ചതില്‍ ഖേദിക്കുകയാണ്. രജനീകാന്ത് തമിഴരെ പറ്റിക്കുകയാണെന്നും പറഞ്ഞു.

തമിഴ്‌നാട്ടുകാര്‍ എതിര്‍ക്കുന്ന സിഎഎ, തൂത്തുക്കുടി വിഷയത്തില്‍ രജനീകാന്ത് അനുകൂലിക്കുകയാണ് ചെയ്യുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ച രജനീകാന്ത് തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരെ തീവ്രവാദി എന്നാണ് പരാമര്‍ശിച്ചത്. എന്നാല്‍ വിജയ് ആകട്ടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് രഹസ്യമായി സന്ദര്‍ശിച്ചു. ഇരുചക്ര വാഹനത്തില്‍ രാത്രിയില്‍ രഹസ്യമായിട്ടാണ് അവിടേയ്ക്ക് പോയത്. അടുത്തിടെ വിജയ് യ്ക്ക് എതിരേ നടന്ന റെയ്ഡ് ഉദ്യോഗസ്ഥരുടെ ജോലിയാണ് അവര്‍ അത് ചെയ്യുന്നു. സിനിമയില്‍ കഠിനാദ്ധ്വാനം ചെയ്ത് പണം സമ്പാദിക്കുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്നുണ്ട്്. അതുകൊണ്ട് തന്നെ ഇതുവരെ കാര്യമായ ഒരു പ്രശ്‌നവും ഇല്ലെന്നും പറഞ്ഞു.

അതേസമയം മകനെതിരെയുള്ള മതപരമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിജയ്‌യുടെ അച്ഛന്‍ രംഗത്തെത്തി. ജീവിതത്തില്‍ മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേതെന്നും ആരോപണങ്ങള്‍ ബലിശമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദു മത വിശ്വാസിയും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. ഞാന്‍ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളില്‍ ഇടപെട്ടിട്ടില്ല. ജീവിത്തില്‍ ഒരുവട്ടം മാത്രം ജറുസലേമില്‍ പോയിട്ടുണ്ട്. മൂന്ന് വട്ടം തിരുപതിയിലും. തിരുപ്പതിയില്‍ പോയി തല മൊട്ടയടിച്ചിട്ടുണ്ട്.

വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. പേര് സംഗീത. ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ എന്നും ചന്ദ്രശേഖര്‍ ചോദിക്കുന്നു.

എന്തായാലും രജനീകാന്തിന് പിന്നാലെ വിജയും രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാര്‍ത്ത വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. രജനീകാന്തിനേക്കാളും ആരാധകര്‍ വിജയിനുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ വലിയ ബലപരീക്ഷണമാകും തമിഴ്‌നാട്ടില്‍ നടക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (3 minutes ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (44 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

Malayali Vartha Recommends