Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

കാര്യങ്ങള്‍ പോകുന്ന പോക്കേ... ഇന്നലെ വൈകുന്നേരം മുതല്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് ഇന്ന് ഹര്‍ത്താലുണ്ടോന്ന്; ഉണ്ടെന്ന് പറഞ്ഞിട്ടും ഞായറാഴ്ച ഹര്‍ത്താലോയെന്ന് പുശ്ചിച്ച് തള്ളി മലയാളികള്‍; ചാനലുകളില്‍ ഹര്‍ത്താല്‍ വാര്‍ത്ത വന്നതോടെ ആകാംക്ഷ; ഇന്ന് പുറത്തിറങ്ങിയാല്‍ പെട്ടു പോകുമോ?

23 FEBRUARY 2020 10:01 AM IST
മലയാളി വാര്‍ത്ത
ഈര്‍ക്കില്‍ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും പേടിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അതിനാല്‍ തന്നെ ഇന്നലെ മുതല്‍ മലയാളികള്‍ ചോദിക്കുന്ന ചോദ്യമാണ് നാളെ ഹര്‍ത്താലുണ്ടോയെന്ന്. ഞായറാഴ്ച ഹര്‍ത്താല്‍ നടത്തില്ല എന്ന വിശ്വാസമുള്ളതുകൊണ്ട് ആരും വിശ്വസിച്ചില്ല. എങ്കിലും പല കല്യാണങ്ങളും വിരുന്നുകളുമുള്ളതിനാല്‍ പലരും വെറുതേ അന്വേഷിച്ചു വച്ചു. ഹര്‍ത്താലാണെന്നാ പറയുന്നത്. ആര് നടത്തുന്നെന്നൊന്നും അറിയില്ല. പാല്‍ പത്രം എന്നിവ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂവത്രെ. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ വീണ്ടും സംശയമുദിച്ചു. അപ്പോള്‍ ദേ ചാനലില്‍ ഹര്‍ത്താല്‍ വാര്‍ത്ത വന്നു.

ഹര്‍ത്താലല്ല ബന്ദ്രത്രെ. അതും ഭാരത ബന്ദ്. പ്രഖ്യാപിച്ചത് ഭീം ആര്‍മിയാണ് ബന്ദ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജോലികളിലെ സ്ഥാനകയറ്റത്തിന് സംവരണം മൗലിക അവകാശമല്ലെന്ന സുപ്രീം കോടതി വിധി, സി.എ.എ, എന്‍.ആര്‍.സി എന്നിവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. കേരളത്തില്‍ ഹര്‍ത്താലത്രെ.


അതേസമയം സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് കേരളത്തില്‍ ജനജീവിതത്തെ ബാധിക്കുന്നില്ല. ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുകയെന്ന ആവശ്യം ബന്ദ് അനുകൂലികള്‍ മുന്നോട്ടുവെക്കുന്നത്. കേരളത്തിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് മുടക്കമില്ല. കേരളത്തില്‍ ഹര്‍ത്താല്‍ ജനജീവതത്തെ ബാധിച്ചിട്ടില്ല. മിക്കയിടങ്ങളിലും സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യവാഹനങ്ങളും നിരത്തിലുണ്ട്. സി എസ് ഡി എസ് ഹര്‍ത്താലില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് ഹര്‍ത്താലിന് പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാനാവാതെ പോയത്.

കേരളത്തിലെ ദലിത് സംഘടനകളായ ആദിവാസി ഗോത്രമഹാസഭ, കെ.ഡി.പി, ഭീം ആര്‍മി, കെ.സി.എസ്, ഡി.എച്ച്.ആര്‍.എം, എ.കെ.സി.എച്ച്.എം.എസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, എ.എസ്.ഫോര്‍, എന്‍.ഡി.എല്‍.എഫ് എന്നിവയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സി എസ് ഡി എസ് ഹര്‍ത്താലില്‍ നിന്ന് പിന്മാറി. ഇതോടെയാണ് ഹര്‍ത്താലിന് വീര്യം കുറഞ്ഞത്.

സംവരണം മൗലികാവകാശമല്ലാതാക്കി മാറ്റുന്ന സുപ്രിംകോടതി വിധി പുനപരിശോധിക്കാന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വിഷയത്തിന് ദേശീയശ്രദ്ധ ലഭിക്കാനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗരന്മാരെ മതാധിഷ്ഠിതമായി വിഭജിച്ച് പൗരത്വം പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന പൗരത്വഭേദഗതി നിയമത്തോടൊപ്പം, ഇന്ത്യയിലെ മഹാഭൂരിപക്ഷമായ ദലിതര്‍, ആദിവാസികള്‍, പിന്നോക്കവിഭാഗക്കാര്‍ തുടങ്ങിയവരുടെ പൗരത്വാവകാശങ്ങള്‍ റദ്ദുചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് സംവരണം മൗലികാവകാശമല്ല എന്ന സുപ്രിംകോടതി വിധി.

സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരേ ശക്തമായ ദേശീയ പ്രക്ഷോഭം രാജ്യമെമ്ബാടും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മുസ്ലിംമത ന്യൂനപക്ഷങ്ങളോടൊപ്പം ദലിത്ആദിവാസിജനാധിപത്യ ശക്തികളും ഐക്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പൗരന്മാരെ മതപരമായി വിഭജിച്ച് മുസ് ലിം സമുദായത്തെ അപരവല്‍ക്കരിക്കുന്നതോടൊപ്പം ആദിവാസിദലിത് വിഭാഗങ്ങളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും ഭാഷാദേശീയതകളുടെയും പൗരസമത്വാവകാശങ്ങളും സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നടപടിക്കെതിരെയാണ് 23ന് നടക്കുന്ന ഭാരത് ബന്ദ് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ പൗരസമത്വ പ്രക്ഷോഭത്തോടൊപ്പം ഐക്യപ്പെടണമെന്നും ഭാരത് ബന്ദ് വിജയിപ്പിക്കാനുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും പ്രസ്താവനയില്‍ കേരളത്തില്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെട്ടു.
"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (4 minutes ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (45 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

Malayali Vartha Recommends