തമ്പാനൂരിലെ പിഎസ് സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടന്നു; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്

തമ്പാനൂരിലെ പിഎസ് സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന മൂന്നു പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്തായിരുന്നു പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും.
സംഭവത്തില്‍ പൊതുഭരണ സെക്രട്ടറിയും പിഎസ്സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തമ്പാനൂരിലെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍, പിഎസ്സിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം എന്നീ കാര്യങ്ങൾ വിജിലന്‍സ് അന്വേഷിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഫെബ്രുവരി ആദ്യം പിഎസ്സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കുകയും ചെയ്തിരുന്നു. പൊതുഭരണവകുപ്പ് പരാതി വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























