ഒന്നൊന്നര മുട്ടുകാല്‍... ലൂസിഫറില്‍ മോഹന്‍ലാല്‍ പോലീസുകാരനെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം ഏറെ ശ്രദ്ധേയമായിരുന്നു; ഇപ്പോഴിതാ അതുപോലുള്ള രംഗവുമായി സുരേഷ് ഗോപിയും

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫറിലെ ഓരോ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായിരുന്നു. ചിത്രത്തില്‍ ഏറെ കൈയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം.
അതേസമയം ജോണ്‍ വിജയ് അവതരിപ്പിച്ച മയില്‍ വാഹനം എന്ന പൊലീസ് ഓഫിസര്‍ നായകനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന മാസ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിന്നു. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ഷൂട്ട് ചെയ്തത്. മോഹന്‍ലാലിന് ഓരോ ചുവടുകളും പൃഥ്വി പറഞ്ഞു കൊടുക്കുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലും അനായാസമായാണ് ആ സീന്‍ ചെയ്തത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ചവിട്ടുന്ന ഈ രംഗം ഏറെ വിവാദവും സൃഷ്ടിച്ചിരുന്നു.
അതേസമയം സമാന സീന്‍ സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ടിറങ്ങിയവര്‍ എല്ലാം തന്നെ പറഞ്ഞത് സുരേഷ് ഗോപി കിടുക്കി എന്നാണ്. ഒരു കാലത്ത് അദ്ദേഹത്തിന്റെ മാസ് പടങ്ങള്‍ ഇറങ്ങുന്നത് കാത്തിരിക്കുന്ന നിരവധി ആരാധകര്‍ ഉണ്ടായിരുന്നു.
ആ കാത്തിരിപ്പിന് വിരാമം ഇട്ട്‌കൊണ്ട് ഒരു മാസ് പടത്തിലൂടെ തിരികെ വരികയാണ് താരം. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ആക്ഷന്‍ ക്രൈം ത്രില്ലറിലൂടെയാണ് ഒരു മാസ് വാരവിന് ഒരുങ്ങുന്നത്. കാവലിന്റെ ഷൂട്ടിങ് പുരോഗമിക്കവെ ലൊക്കേഷനില്‍ നിന്നൊരു ചിത്രം സുരേഷ് ഗോപി തന്റെ ഫേയ്‌സബുക്കിലൂടെ പങ്ക്‌വെക്കുന്നു. ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്.
ആശുപത്രിയില്‍ വെച്ച് പോലീസുകാരനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് താരം പങ്ക്‌വെച്ചിരിക്കുന്നത്. മോഹന്‍ സുരഭിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
സത്യം തെളിയുന്നത് വരെ കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും എനിക്ക് കാവലായി ദൈവവും ഉണ്ട് ഇതാണ് അടിക്കുറുപ്പ്.
അതേസമയം മോഹന്‍ലാലിന് പിന്നാലെ സുരേഷ് ഗോപിയും വിവാദത്തിലാകുമോയെന്ന് കണ്ടറിയാം. ലൂസിഫര്‍ നായകനായ മോഹന്‍ലാല്‍ യൂണിഫോമിലുള്ള പൊലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവും അതിലെ തലവാചകവും ആണ് നേരത്തെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടി കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
അതേസമയം ഈ പരാതിയ്‌ക്കെതിരെ വിമര്‍ശനവുമുയര്‍ന്നു. സിനിമയെ സിനിമയായി കാണാത്തതിന്റെ പ്രശ്‌നമാണിതെന്നാണ് പലരും പറയുന്നത്. ലൂസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചിലുണ്ടായതാണ് ചിത്രത്തിനെ വിവാദങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് നടന്‍ ആദിത്യന്‍ ചോദിച്ചത്. രാവണപ്രഭു എന്ന സിനിമയില്‍ സിദ്ധിക്ക് അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡില്‍ ഇട്ടു ചവിട്ടിയപ്പോള്‍ കേരള പൊലീസ് അസോസിയേഷന്‍ ഉറങ്ങി പോയിരുന്നോ? എന്നും ചോദിക്കുന്നു. ലാലേട്ടനെ ഇഷ്ടപെടുന്നവര്‍ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും. അവരുടെ ആവേശം കുറക്കാന്‍ ആര്‍ക്കും പറ്റില്ല, മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല പോലീസിനെ ചവിട്ടി നിര്‍ത്തിയത് അതിലെ കഥാപാത്രമാണ് അത്. ഒരു തെറ്റ് കണ്ടാല്‍ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തിലുള്ളത്. അത് വളരെ ഭംഗിയായി ഒരു ഡയറക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു. സത്യത്തില്‍ ഇവരില്‍ ആരെയാണ് വിവാദങ്ങള്‍കൊണ്ട് ലക്ഷ്യം വെച്ചത് എന്നും ചോദിച്ചു.
"
https://www.facebook.com/Malayalivartha