Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സ്കൂൾ വിട്ടയുടൻ കപ്പലണ്ടി കച്ചവടം; പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ആ മനുഷ്യൻ; ഇന്നിപ്പോൾ ആരാ എന്നറിയാമോ നന്ദകുമാർ

24 FEBRUARY 2020 02:42 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ കൊടുമുടിയുടെ ഉയരത്തിൽ നിൽക്കുന്നവർക്ക് പറയാൻ ചില കഥന കഥകൾ ഉണ്ടാകും. ജീവിതത്തിൽ താണ്ടി വന്ന കല്ലും മുള്ളും നിറഞ്ഞ പാതകൾ... അതെല്ലാം കടന്നിട്ടായിരിക്കാം പലരും ഉന്നതികൾ കീഴടക്കിയത്. അങ്ങനെയുള്ളൊരു മനുഷ്യനെ പരിചയപ്പെടാം.. സ്‌കൂള്‍ വിട്ടാലുടന്‍ റോഡരികില്‍ കപ്പലണ്ടി വില്‍പ്പന നടത്തി . ഇടയ്ക്ക് വീണുകിട്ടുന്ന സമയത്ത് ഹോംവര്‍ക്കും ചെയ്യാറുണ്ട്. ഇങ്ങനെ കപ്പലണ്ടി വിൽക്കലും പഠനവുമൊക്കെയായി കഴിഞ്ഞു വരികയായിരുന്നു ആ മനുഷ്യൻ . രാത്രിയാകുമ്പോള്‍ പട്ടിണി കിടക്കാതെ പഠിക്കാനുള്ള കാശുമായി വാടക വീട്ടിലേക്ക് മടങ്ങി പോകാറുമുണ്ട് ഇദ്ദേഹം. എന്നാൽ ഇപ്പോൾ ആ വ്യക്തി തിരക്കേറിയ ഒരു ഡിസൈനറാണ്. തടിയിലും കല്ലിലും ഗ്രാനൈറ്റിലുമെല്ലാം കംപ്യൂട്ടറിന്റെ സഹായത്തോടെ വിസ്മയം തീര്‍ക്കുന്ന തിരക്കേറിയ ഡിസൈനര്‍ നന്ദകുമാറിന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു . ഇന്ന് കേരളത്തിനകത്തും പുറത്തുമെല്ലാം നന്ദകുമാറിന്റെ ഡിസൈനിന് ആവശ്യക്കാർ ഏറെയാണ് ഉള്ളത് . തെരുവിലെ കപ്പലണ്ടി കച്ചവടക്കാരനായി നടന്ന രജിത് കംപ്യൂട്ടര്‍ പഠിച്ച് ഡിസൈനറും യുവസംരംഭകനുമായതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.

എസ്.ഡി.വി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിന് മുന്നിലെ റോഡിലായിരുന്നു അച്ഛന്‍ മുരുകനൊപ്പം നന്ദകുമാര്‍ കപ്പലണ്ടിക്കച്ചവടം നടത്തിരുന്നത്. പ്ലസ്ടുവിന് ചേര്‍ന്നതോടെ പഠിക്കാന്‍ കൂടുതല്‍ കാശ് വേണമെന്നായി ഇദ്ദേഹത്തിന് . അങ്ങനെ ആലപ്പുഴ കനറാ ബാങ്കിന് മുന്‍ഭാഗത്തായി റോഡരികില്‍ നന്ദകുമാര്‍ സ്വതന്ത്രമായി കപ്പലണ്ടിക്കച്ചവടം തുടങ്ങുകയും ചെയ്തു വന്നു. കപ്പലണ്ടി വാങ്ങാന്‍ ദിവസേന എത്തുന്നവരുടെ കൂട്ടത്തില്‍ കനറാ ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.ബി.ഐ.ഐ.ടി.)യിലെ കെ.പി. രജിത്തുമുണ്ടായിരുന്നു.

പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിനെ രജിത്ത് ശ്രദ്ധിക്കാൻ തുടങ്ങി . സി.ബി.ഐ.ഐ.ടി.യുടെ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് നന്ദകുമാറിനെയും ചേര്‍ക്കുകയും ചെയ്തു . അവിടെനിന്ന് ഡി.ടി.പി. പഠിച്ചിറങ്ങി. കാനറാ ബാങ്ക് ശാഖകളിലും എറണാകുളത്തെ ഡിസൈനിങ് സ്ഥാപനങ്ങളിലും ജോലി ചെയ്തു തുടങ്ങി ഇദ്ദേഹം. ഒടുവില്‍ തമിഴ്‌നാട്ടിലും ജോലി. അവിടെ നിന്നായിരുന്നു കംപ്യൂട്ടറിലൂടെയുള്ള ഡിസൈനിങ് ശരിക്കും ഇദ്ദേഹം പഠിച്ചത്. പലയിടത്തും ജോലിചെയ്ത് ഒടുവില്‍ നാലുകൊല്ലം ആലപ്പുഴ കൈചൂണ്ടിമുക്കിന് സമീപം നന്ദാ ഡിസൈന്‍സ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു . ബാങ്ക് വായ്പ എടുത്ത് അവിടേയ്ക്ക് വേണ്ട കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്യാവുന്ന ആധുനിക യന്ത്രങ്ങളും വാങ്ങി ഇദ്ദേഹം . തടി, കല്ല്, ഗ്രാനൈറ്റ് എന്നിവയിലായിരുന്നു കംപ്യൂട്ടര്‍ കൊത്തുപണി തുടങ്ങിയത് . കൂടാതെ, ഗ്രാനൈറ്റിലും തുണിയിലുമെല്ലാം ഫോട്ടോപതിപ്പിച്ചുള്ള എന്‍ഗ്രേവിങ്ങുമുണ്ട്. 3 ഡി ലെറ്റര്‍ മേക്കിങ്, എല്‍.ഇ.ഡി. സൈന്‍ ബോര്‍ഡ്‌സ്, ഇന്റീരിയര്‍ ഡിസൈനിങ് തുടങ്ങിയവയെല്ലാം നന്ദകുമാര്‍ ചെയ്യും. കേരളത്തിനകത്തും പുറത്തുമായി ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സിനിമയിലേക്കും ഡിസൈനുകള്‍ നല്‍കുന്നുണ്ട് .ഇത്തരത്തിൽ ജീവിതത്തിൽ കൊടുമുടിയിൽ നിൽക്കുന്നവർക്ക് കടന്നു വന്ന കഥന കഥ പറയാനുണ്ടാകും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends