Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പ്രഥമ ദേശീയ പോഷണ സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും... സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, അങ്കണവാടിയില്‍ 2 വയസ് മുതലുള്ള കുട്ടികളേയും പ്രവേശിപ്പിക്കും

26 FEBRUARY 2020 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വിദിന ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ വച്ചാണ് സമ്മേളനം. 'സൂക്ഷ്മ പോഷണക്കുറവ് - വെല്ലുവിളികളും മുന്നോട്ടുള്ള പ്രയാണവും' (Hidden Hunger – Challenges and Way Forward) എന്നതാണ് വിഷയം. ഫെബ്രുവരി 27ന് രാവിലെ 10.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രഥമ ദേശീയ പോഷണ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ദേശീയ സംസ്ഥാന തലത്തിലെ പ്രഗത്ഭര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഹാരം കഴിക്കുന്നവരാണ് നമ്മളെങ്കിലും പലരിലും സൂക്ഷ്മ പോഷണകുറവുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ പോഷണക്കുറവ് കൂട്ടികളില്‍ വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസി പുന:രവലോകനം ചെയ്ത് കേരളത്തിനനുയോജ്യമായ ഒരു പുതിയ കര്‍മ്മ പദ്ധതി തയ്യാറാക്കുകയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. ദേശീയസംസ്ഥാന തലത്തിലെ പ്രഗത്ഭര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. സൂക്ഷ്മ പോഷണക്കുറവുമായി ബന്ധപെട്ട വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. ദേശീയ അന്തര്‍ ദേശീയ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്നതിലൂടെ കേരളത്തിനനുയോജ്യമായ പലകാര്യങ്ങളും സ്വാംശീകരിക്കാനും ഈ സമ്മേളനത്തിലൂടെ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നിത്യവും നാം കഴിക്കുന്ന ഭക്ഷണത്തില്‍ വിവിധ സൂക്ഷ്മ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും മുതിര്‍ന്നവരില്‍ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും സൂക്ഷ്മ പോഷകങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയുന്നതിനനുസരിച്ച് നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കാതെ വരുന്നു. ഈ അവസ്ഥയെ ഹിഡന്‍ ഹങ്കര്‍ അഥവാ സൂക്ഷ്മ പോഷണക്കുറവ് എന്നറിയപ്പെടുന്നു.

ആഗോളതലത്തില്‍ 2 ബില്യണിലധികം ആളുകള്‍ അഥവാ മൂന്നിലൊരാള്‍ (എഅഛ 2013) ഈ സൂക്ഷ്മ പോഷണക്കുറവിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നു. ഇവയില്‍ പകുതിയോളം ആളുകള്‍ നമ്മുടെ രാജ്യത്ത് വസിക്കുകയാണ്. സൂക്ഷ്മ പോഷണക്കുറവിന്റെ പരിണിതഫലങ്ങള്‍ നിരവധിയാണ്. മാനസിക വെല്ലുവിളി, മോശപ്പെട്ട ആരോഗ്യം, കുറഞ്ഞ ഉല്‍പാദനക്ഷമത മുതല്‍ മരണം വരെ സംഭവിക്കുന്നു. സൂക്ഷ്മ പോഷണക്കുറവിന്റെ പ്രതികൂല ഫലങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെയും അതിജീവനത്തെയും ബാധിക്കുന്നു. സൂക്ഷ്മ പോഷണക്കുറവ് ആദ്യത്തെ ആയിരം ദിവസങ്ങള്‍ അഥവാ ഗര്‍ഭധാരണം മുതല്‍ രണ്ടു വയസുവരെയുള്ള നിര്‍ണായകമായ കാലഘട്ടത്തില്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ സൂക്ഷ്മ പോഷണക്കുറവ് ഒരു രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തെ തടയിടുകയും ചെയ്യുന്നു. ദാരിദ്ര്യം, ഗുണനിലവാരമില്ലാത്ത ഭക്ഷണക്രമം, രോഗങ്ങള്‍, അണുബാധകള്‍ തുടങ്ങിയവ സൂക്ഷ്മ പോഷണക്കുറവിനു കാരണമാകുന്നു.

പോഷകാഹാരക്കുറവിന്റെ ഫലമായി ഓരോ വര്‍ഷവും സംഭവിക്കുന്ന 3.1 ദശലക്ഷം ശിശു മരണങ്ങളില്‍ 1.1 ദശലക്ഷവും സൂക്ഷ്മ പോഷണക്കുറവ് കാരണമാണ് ഉണ്ടാകുന്നത്. വിറ്റാമിന്‍ എ, സിങ്ക് എന്നിവയുടെ കുറവ് രോഗ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുന്നതിലൂടെ കുട്ടികളുടെ ആരോഗ്യത്തെയും നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിക്കുന്നു. സിങ്കിന്റെ അഭാവം വളര്‍ച്ചയെ തടസപ്പെടുത്തുകയും കുട്ടികളില്‍ വളര്‍ച്ച മുരടിപ്പിന് കാരണമാകുന്നു. അയഡിന്‍, ഇരുമ്പ് എന്നിവയുടെ കുറവ് കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകള്‍ പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.

കേരളത്തിലെ കുട്ടികളില്‍ പോഷകാഹാരം ഉറപ്പ് വരുത്താനായി ഫോര്‍ട്ടിഫൈ ചെയ്ത ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് രുചികരമായ തരത്തിലാണ് ഭക്ഷണങ്ങള്‍ നല്‍കുന്നത്.

കാലാവസ്ഥാ വ്യതിയാനം കാരണം പല തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാറുണ്ട്. അതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കുറവ് കാരണം മരണം പോലും സംഭവിക്കാം. വനിത ശിശു വികസന വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെങ്കിലും ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള സുപ്രധാന പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

ചെറിയ കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താന്‍ അങ്കണവാടികളില്‍ രണ്ട് വയസിന് മുകളിലേക്കുള്ള കുട്ടികളേയും പ്രവേശിപ്പാന്‍ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ചൂഴമ്പാലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തിനകം എല്ലാ പഞ്ചായത്തുകളിലും രണ്ട് വയസിന് മുകളിലുള്ള കുട്ടികളെ പ്രവേശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (8 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

Malayali Vartha Recommends