കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ഇന്ത്യന്‍ ക്യാപ്റ്റനെ കോടാലി ഉപയോഗിച്ച് ആക്രമിച്ച ഒമാന്‍ സ്വദേശിയായ കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍, ആരോപിച്ചു. കോ പൈലറ്റിനെ കീഴടക്കിയ ഇസ്രയേലി യാത്രക്കാരായ ട്വ്‌സ്വിക മനെസും ഡാനിയല്‍ ഷ്‌ലിച്റ്ററുമാണ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപണമില്ല. അന്വേഷണം നടക്കുന്നതിനാല്‍ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഫ്‌ലൈദുബായ് അറിയിച്ചു.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ എഫ് സെഡ് 1073 വിമാനത്തിലാണ് ബുധനാഴ്ച അപ്രതീക്ഷിത സംഭവമുണ്ടായത്. വിമാനത്തില്‍ 174 യാത്രക്കാരുണ്ടായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കോ-പൈലറ്റ് വിമാനത്തില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം വിമാനം നിയന്ത്രിക്കാന്‍ കോ-പൈലറ്റ് ശ്രമിച്ചെന്നാണ് യുഎഇ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. ഹമാം അല്‍-ഹമ്മാമി എന്ന ഒമാന്‍ സ്വദേശിയാണ് കോ-പൈലറ്റെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
പരിക്കേറ്റ ക്യാപ്റ്റന്‍ മച്ചാര്‍ കോക്പിറ്റിന്റെ വാതില്‍ തുറന്നതോടെയാണ് ഏതാനും യാത്രക്കാര്‍ അകത്തേക്ക് എത്തിയത്. ട്വ്‌സ്വിക മനെസ്, യാനിവ് ഹയൂണ്‍, അസഫ് റജുവാന്‍ എന്നിവര്‍ ചേര്‍ന്ന് കോ-പൈലറ്റിനെ കീഴടക്കി.കോ-പൈലറ്റിന്റെ കൈകള്‍ പിന്നിലേക്ക് കെട്ടിയശേഷം നിലത്ത് കിടത്തുകയായിരുന്നു. സിപ്പ് ടൈകളും ഹെഡ്‌ഫോണ്‍ വയറുകളും ഉപയോഗിച്ചാണ് കൈകള്‍ കെട്ടിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.ഇതിനിടെയാണ് ചില വിമാന ജീവനക്കാര്‍ കോ-പൈലറ്റിനെ കെട്ടഴിച്ചുവിടണമെന്ന് ആവശ്യപ്പെട്ടതെന്നാണ്
മനെസിന്റെ ആരോപണം.''തീവ്രവാദിയെ അഴിച്ചുവിടണമെന്നാണ് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. എന്തിനാണ് അങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല,'' മനെസ് പറഞ്ഞു എന്നാല്‍ കോ-പൈലറ്റിനെ കൊല്ലാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നില്ലെന്നും യാത്രക്കാരെ സംരക്ഷിക്കാനാണ് ഇയാളെ പിടിച്ചുവച്ചതെന്നും മനെസ് വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി തീവ്ര ഇസ്ലാമിസ്റ്റാണെന്ന് എന്ന് ശരിവെക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് ജോലി ചെയ്യിക്കുന്നത് തെറ്റാണെന്ന തരത്തിലുള്ള പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.താൻ കടുത്ത മതവിശ്വാസം പുലർത്തുന്ന വ്യക്തയെന്ന നിലയിലാണ് ഇയാൾ സ്വയം അവതരിപ്പിച്ചിരുന്നതെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വിവാഹത്തിനായി കുടുംബം പെൺകുട്ടിയെ
അന്വേഷിച്ച കാലത്തെ അനുഭവങ്ങളെക്കുറിച്ചും ഇയാൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. വിവാഹശേഷം ഭാര്യ നിഖാബ് ധരിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും താൻ ആഗ്രഹിച്ചിരുന്നതായാണ് പോസ്റ്റുകളിലെ പരാമർശം.സ്ത്രീയും പുരുഷനും ഇടകലർന്ന് ജോലി ചെയ്യുന്നതിനെയും ഇയാൾ വിമർശിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ മതവിശ്വാസമുള്ള സ്ത്രീകളെ സ്വാധീനിക്കുകയും അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന തരത്തിലായിരുന്നു ഇയാളുടെ പരാമർശങ്ങൾ.
https://www.facebook.com/Malayalivartha

























