കണ്ണൂരില്‍ ബോംബ് സ്‌ഫോടനം: തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂരില്‍ നാടന്‍ ബോംബ് പൊട്ടി തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് പരിക്ക്. മുഴക്കുന്ന് മാമ്ബറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ‌്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. മുഴക്കുന്ന് പഞ്ചായത്തിലെ മാമ്ബുറത്താണ് ബോംബ് പൊട്ടിയത്. കാലുകള്‍ക്കും വലതുകൈയ്‌ക്കുമാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ജോലിയെടുത്തിരുന്ന മറ്റു സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. പത്തൊന്‍പതോളം സ്ത്രീകള്‍ ജോലി ചെയ്യുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.
https://www.facebook.com/Malayalivartha
























