ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ടുവെന്നും നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട ഇയാളെ വീണ്ടും കോക്ക്പിറ്റില്‍ ജോലിക്ക് പ്രവേശിപ്പിച്ചതെങ്ങനെയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഹമ്മാമി തീവ്രവാദ വെബ്‌സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ ആദ്യ വ്യോമയാന തൊഴിലുടമയായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒമാന്‍ എയര്‍ വിമാന സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഹമ്മാമിയെ ഡീറാഡിക്കലൈസേഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചെന്നും പിന്നീട് ഡെസ്‌ക് ജോലിയില്‍ നിയമിച്ചെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവര്‍ വാള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
ഒമാന്‍ എയര്‍ വിട്ടതിന് പിന്നാലെ ഹമ്മാമി യുഎഇയില്‍ ജോലി കണ്ടെത്തുകയായിരുന്നു. 2026 ഫെബ്രുവരിയില്‍ ഫ്‌ളൈ ദുബായ് ഇയാളെ ജോലിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയുള്ള ഹമ്മാമിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഫ്‌ളൈ ദുബായ്ക്ക് എന്തെല്ലാം വിവരങ്ങള്‍ ലഭ്യമായിരുന്നുവെന്നത് വ്യക്തമല്ല. നിയമനത്തിന് മുമ്പ് ഒമാനോട് വിവരങ്ങള്‍ തേടിയിരുന്നോ എന്നതും സംഘം അന്വേഷിക്കും.
https://www.facebook.com/Malayalivartha






















