പ്രതിയിലേയ്ക്കുള്ള ദൂരം കുറയുന്നു; ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു; സംശയ നിഴലിൽ നിൽക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യാൻ തീരുമാനം: ഇനി ലഭിക്കാനുള്ളത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ മാത്രം

ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്ന ഏഴ് പേരെ ഇന്ന് ചോദ്യം ചെയ്യും. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നാല്പതിലധികം പേരുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ സംശയിക്കുന്നവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കിയിരുന്നു. അതില്‍ ഉള്‍പ്പെടുന്ന ഏഴ് പേരെയാണ് പ്രത്യേകം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഓരോരുത്തരെയായി ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. സംഭവ ദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ ആകെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. . സംഭവ ദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ ആകെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇന്ന് ഏഴ് പേരെ ചോദ്യം ചെയ്യുന്നതോടെ പ്രതിയിലേക്കുള്ള ദൂരം കുറയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് വിദഗ്ധ സംഘം ശാസ്ത്രീയ റിപ്പോര്‍ട്ട് നാളെ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചേക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാകുന്നതോടെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധന നിര്‍ണായകമായിരുന്നു. ഇന്നലെ ഫയര്‍ഫോഴ്സ് സംഘത്തെ ഉപയോഗിച്ച് പുഴയിലെ പല ഭാഗത്തെ ചെളിയും വെള്ളവും ശേഖരിച്ചു. ഇതിന്റെയൊക്കെ വിലയിരുത്തലിലാണ് മരണത്തിന് പിന്നില്‍ ബാഹ്യ ശക്തിയുണ്ടെന്ന് വ്യക്തമാകുന്നത്. നാളെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തുന്നതോടെ ദേവനന്ദയുടെ മരണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്.
ആറിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുത്തതിനെ തുടർന്ന് 20 അടി താഴ്ചയുള്ള ഭാഗങ്ങളും ചുഴികളും ഉള്ളതായി സ്കൂബാ ടീം കണ്ടെത്തി. ആ സമയങ്ങളിൽ ഫൊറൻസിക് സംഘവും അഗ്നിരക്ഷാ സേനയ്ക്കൊപ്പമുണ്ടായിരുന്നു. കുട്ടി വീടിനടുത്തെ കടവിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണതാണെങ്കിൽ ചുഴികളിൽപ്പെടാനും ആറിന്റെ വശങ്ങളിലെ ചോല മരങ്ങളുടെ വേരുകളിൽ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്. മാത്രമല്ല ചില ഭാഗത്തു വലിയ കരിങ്കല്ലുകളും കാണപ്പെട്ടതിനാൽ ഇതിൽ തട്ടി മുറിവുണ്ടാകാനും സാധ്യതയേറെയാണ്. കുട്ടി വീണത് താൽക്കാലിക തടയണ ഭാഗത്താണ് എന്ന നിലയിലേക്കാണ് അന്വേഷണം പോകുന്നത്. ഇനി കുട്ടി എങ്ങിനെ ഇവിടം വരെ തനിച്ചെത്തി എന്ന കാര്യമാണ് കണ്ടെത്തേണ്ടത്.
മാത്രമല്ല തടയണ ഭാഗത്തെ ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികളുമുണ്ട്. ചെരിപ്പില്ലാതെ വന്നാൽ കാലിൽ മുള്ളു തറയ്ക്കാനും ഇടയുണ്ട്. ഇത്തരത്തിലുള്ള പരുക്കുകളൊന്നും കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല കുട്ടി ചെരിപ്പില്ലാതെ വീടിനു പുറത്ത് ഇറങ്ങാറില്ല. കുട്ടി ഉപയോഗിച്ച ചെരിപ്പ് വീടിനുള്ളിലെ സ്വീകരണ മുറിയിലാണ് കണ്ടത്. ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള പൊലീസിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























