തമിഴ് ഗുണ്ടകള്‍ പിടിയില്‍; അറസ്റ്റിലായത് മുഖ്യമന്ത്രിക്ക് വധഭീഷണി ലഭിച്ചതിന് തൊട്ടുപിന്നാലെ, നാല് വിദേശനിര്‍മ്മിത തോക്കുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തു

ഏഴ് തമിഴ് ഗുണ്ടാ സംഘം പൊലീസ് പിടിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ ഏഴുപേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് വിദേശനിര്‍മ്മിത തോക്കുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തു. കൊച്ചിയിലെ ഒരു രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനായി എട്ട് ദിവസം മുമ്ബാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മുനമ്ബത്തുളള ഒരു ലോഡ്ജില്‍ നിന്നുമാണ് ഗുണ്ടകളെ പൊലീസ് പിടികൂടിയത്. പൊലീസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പെരുമ്ബാവൂരിലെ കുപ്രസിദ്ധ ഗുണ്ടാനേതാവിനെയും സംഘം ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്.
അതേസമയം രാഷ്ട്രീയ നേതാവ് ആരാണെന്നോ ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി ആരെന്നോ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്ന് വിവരം പുറത്ത് വന്നതിന് അടുത്ത ദിവസം തന്നെയുള്ള ഈ സംഭവം പൊലീസ് അതീവ ഗൗരവതോടെയാണ് നോക്കികാണുന്നത്. ആലുവ റൂറല്‍ എസ്.പി ഓഫീസില്‍ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു. ഇന്ന് ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ഇവരെ വിശദമായി ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha
























