അപകടത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പാനൂർ ചെണ്ടയാട് അപകടത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബന്ധുവിനൊപ്പം ബൈക്കിൽ സ്കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇന്നലെ രാവിലെ എട്ടരയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്.
ഗുരുദേവ സ്മാരകം യുപി സ്കൂളിനു സമീപം ജംക‍്ഷനിലെ കിഴക്കുവയലിലേക്കുള്ള വളവിൽ വച്ചായിരുന്നു അപകടമുണ്ടായത്. വളവു തിരിഞ്ഞ് അതിവേഗത്തിൽ വരികയായിരുന്നു ബൈക്ക്. എന്നാൽ മുന്നിൽ പോകുകയായിരുന്ന ടിപ്പർ ലോറി വലതു വശത്തെ റോഡിലേയ്ക്ക് തിരിയുന്നത് മനസിലാക്കാതെ ഇടിച്ചു കയറുകയായിരുന്നു ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടവർ നടുങ്ങി.
https://www.facebook.com/Malayalivartha
























