അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിദ്യാഭ്യാസ തലസ്ഥാനം; സംസ്ഥാന തലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് മേയര്‍ കെ ശ്രീകുമാര്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിദ്യാഭ്യാസ തലസ്ഥാനമാകുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു . ജില്ലാ ആസൂത്രണ സമിതി വ്യാഴാഴ്ച്ച വികസനോത്സവത്തിന്റെ ഭാഗമായി നഗരവികസന സെമിനാർ സംഘടിപ്പിച്ചിരുന്നു. സംസ്ഥാന തലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
'നഗരത്തിന്റെ വികസനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. ഞങ്ങളുടെ വികസന ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്ന ഈ വേളയിലും വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനക്ഷമതയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിനായുള്ള മാസ്റ്റര്‍ പ്ലാനില്‍ നിര്‍മ്മിച്ച വികസന പദ്ധതികള്‍ നടപ്പാക്കുമ്ബോഴും നഗരത്തിന്റെ പൈതൃകം സംരക്ഷിക്കപ്പെടുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനം, മാലിന്യ നിര്‍മാര്‍ജനം, ആസൂത്രിതമായ വികസനം എന്നിവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും'മേയര്‍ സെമിനാറിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























