ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ല

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും എല്ലാതരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണം. ആറ്റുകാല്‍ പൊങ്കാലയില്‍ സജീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. എന്നാല്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വിശദീകരിച്ചു . അതേ സമയം 'ഡല്‍ഹിയില്‍ കൊവിഡ് 19 ഒരു രോഗിയില്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം 31 ആയി. രോഗിക്ക് തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത ചരിത്രമുണ്ട്', കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരോഗ്യ സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ പറഞ്ഞു.
രോഗം ബാധിച്ചതായി സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഏകദേശം 30,000 എത്തി. പകര്‍ച്ചവ്യാധി പടരുന്നത് ഒഴിവാക്കാന്‍ ഈ അടിയന്തര നടപടികള്‍. രാജ്യതലസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂളുകളും ഈ മാസം അടച്ചിട്ടുണ്ട്. നിലവില്‍ 28 രോഗികളാണ് ആക്ടീവായിട്ടുള്ളത്. കേരളത്തിലെ മൂന്ന് രോഗികള്‍ നേരത്തെ രോഗമുക്തി നേടിയതാണ്.
ഇവരുമായി അടുത്ത സമ്ബര്‍ക്കത്തില്‍ വന്ന ആളുകളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതര്‍. ഒരു സമൂഹത്തിലേക്ക് വൈറസ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ ഈ ട്രാക്കിംഗ് സുപ്രധാനമാണ്. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് വൈറസ് പിടിപെട്ടവര്‍ക്ക് പുറമെ പ്രാദേശിക തലത്തില്‍ രോഗം പകരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഇത് നേരിടാന്‍ ജില്ല, ബ്ലോക്ക്, വില്ലേജ് അടിസ്ഥാനത്തില്‍ പ്രതിരോധ ടീമുകളെ സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും, സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില സ്ഥായിയായി തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha
























