ശ്രീമോനെപോലുള്ളവർ സമൂഹത്തിന് ഭീഷണി; അടിയന്തിരമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണം; ക്രൈംബ്രാഞ്ച് സിഐക്കെതിരായുള്ള പരാതികളിൽ ഇടപെട്ട് ഹൈക്കോടതി

കോട്ടയം ക്രൈം ബ്രാഞ്ച് സി ഐ എൻ ജി ശ്രീമോനെതിരായ പരാതികളിൽ ഇടപെട്ട് ഹൈക്കോടതി. തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എൻ ജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. നിലവിൽ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എൻ ജി ശ്രീമോൻ. സിവിൽ അടക്കമുള്ള കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോൻ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നു . സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളിൽ വിജിലൻസ് അന്വേഷണവും കോടതി പ്രഖ്യാപിച്ചു. ഉടനടി അന്വേഷണം തുടങ്ങണമെന്ന് കാണിച്ച് വിജിലൻസ് ഐജി എച്ച്. വെങ്കിടേഷിന് കോടതി നോട്ടീസ് നൽകി.
ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നും കോടതി ആരോപിച്ചു.
ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കിയുടെ പരാതിയിന്മേലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഉത്തരവ്. നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയർന്നപ്പോൾ, കോടതി വിജിലൻസിനോട് നേരിട്ട് അന്വേഷിച്ച് പരാതി നൽകാൻ നിർദേശിച്ചിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എല്ലാ പരാതിക്കാരുമായും സംസാരിച്ചു . വിശദമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് വിശദമായി ഇവ പരിശോധിച്ചപ്പോൾ, മുപ്പതോളം പരാതികളുയർന്നതിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് വിജിലൻസും കോടതിയെ അറിയിക്കുകയായിരുന്നു . വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























