ഭർത്താവിനെയും രണ്ടുവയസ്സുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി; ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയതിന് പിന്നാലെ കണ്ടെത്തിയത് കാമുകനൊപ്പം: കുഞ്ഞിനെ അച്ഛനൊപ്പം വിട്ട്, ക്ഷേത്രത്തിൽ താലികെട്ടി മൂന്ന് മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മൂന്ന് മാസം മുന്‍പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനെയും രണ്ടു വയസുള്ള മകനെയും ഉപേക്ഷിച്ച ജയകുമാരിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ജയയേയും കുട്ടിയേയും കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ആദ്യ ഭർത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നവംബര്‍ 27 ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലനീതി വകുപ്പ് സെക്ഷന്‍ 75 ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുകയും, തുടര്‍ന്ന് ജിഷാന്തിന്റെ കൂടെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരായി ജുവൈനൽ കേസിൽ ജാമ്യമെടുത്ത ജയകുമാരിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയും കുട്ടി അച്ഛന്റെ കൂടെ പോകുകയും ചെയ്തു. വിവാഹിതരായശേഷമാണ് ജിഷാന്തും ജയയും വാടക ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്.
പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ഓടിട്ട ക്വാർട്ടേഴ്സിന്റെ കിടപ്പുമുറിയിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സമീപത്തെ മുറിയിൽ താമസിക്കുന്ന സ്ത്രീ ആളനക്കം കേൾക്കാത്തതിനാൽ വെള്ളിയാഴ്ച രാവിലെ ക്വാർട്ടേഴ്സ് ഉടമയുടെ വീട്ടിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് പരിശോധന നടന്നത്. മുറിയുടെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കളവാതിലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ഉടൻ മേൽപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മാർക്കറ്റിങ് ഫീൽഡിൽ പ്രവർത്തിച്ചിരുന്നപ്പോഴാണ് പെയിന്റിങ് തൊഴിലാളിയായ ജിഷാന്തുമായി ജയ അടുത്തത്. ഭർത്താവിനെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച ശേഷം ജുവനൈൽ കേസിൽ ജാമ്യമെടുത്ത ശേഷമായിരന്നു ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.
എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ജയയ്ക്ക് വീണ്ടും ആദ്യ ഭർത്താവുമായി അടുപ്പമുണ്ടെന്ന തരത്തിൽ സംശയം ഉണ്ടായിരുന്നതായും, ഇരുവർക്കും ഇതിന്റെ പേരിൽ തർക്കം നിലനിന്നിരുന്നതുമായാണ് സൂചനകൾ. ഇതാകാം ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് നിഗമനം. കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻനായർ, എസ്ഐ പി.പ്രമോദ് എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ജിഷാന്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തുവെങ്കിലും ജയകുമാരിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























