ആ മൂന്ന് പേരുടെ പേരിൽ ഇപ്പോൾ ഒറ്റപെടുത്തുന്നത് രണ്ട് ലക്ഷം ആൾക്കാരെ; റാന്നിക്കാർ എന്നാ ചെയ്യാനാ സഹോദരാ...; റാന്നി എന്നു കേൾക്കുമ്പോൾ കലിതുള്ളുന്ന മലയാളികൾക്കായി ഒരു റാന്നിക്കാരൻ പോസ്റ്റ് ചെയ്ത കുറിപ്പ് ഫെയ്സ്ബുക്കിൽ വൈറലാവുന്നു

റാന്നി എന്നു കേൾക്കുമ്പോൾ കലിതുള്ളുന്ന മലയാളികൾക്കായി ഒരു റാന്നിക്കാരൻ പോസ്റ്റ് ചെയ്ത കുറിപ്പ് ഫെയ്സ്ബുക്കിൽ വൈറലാവുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ നാടിന്റെ പേര് ലോകരാജ്യങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
വർഷങ്ങൾക് മുൻപ് വീടും നാടും വീട്ടുകാരെയും ഒക്കെ വിട്ട് അന്യ രാജ്യത്തേക്ക് ജോലിക്കു പോയവർ തിരിച്ചു അവരടെ ഉറ്റവരെ കാണാൻ വന്നതാണ് കാരണമെന്നും കുറിപ്പ് പറയുന്നു. ആ മൂന്ന് പേരുടെ പേരിൽ നിങ്ങൾ ഇപ്പോൾ ഒറ്റപെടുത്തുന്നത് 2 ലക്ഷം ആൾക്കാരെ ആണത്രേ.
റാന്നി എന്ന് കേൾക്കുമ്പോ ഒരുപക്ഷെ നിങ്ങൾക്ക് രോക്ഷം തോന്നാം. അതുകാരണം ഞങ്ങളിൽ പലരെയും ബസിലും ഓട്ടോയിലും ഹോട്ടലിലും സൂപ്പർമാർക്കറ്റുകളിലും എന്തിനേറെ കോളേജുകളിൽ പോലും നിങ്ങൾ കൂടെ ഇരുത്താൻ മടിക്കുവല്ലേ.. പലയിടത്തും നിന്നു മർദനം പോലും റാന്നിക്കാർ ഈ ദിവസങ്ങളിൽ ഏറ്റു വാങ്ങി..
സുഹൃത്തുക്കളെ.. ഒരു 3 ആൾക്കാരുടെ പേര് പറഞ്ഞു ഒരു നാടിനെ നിങ്ങൾ എന്തിനു ഒറ്റപ്പെടുത്തണം. അസുഖം അതൊരു കുറ്റം ആണോ. അവര് അത് അറിഞ്ഞുകൊണ്ട് പരത്തിയതൊന്നും അല്ല.. കഴിഞ്ഞ ദിവസം തൃശ്ശൂരും കണ്ണൂരും 2 പേരെ കൊറോണ ബാധിതരായി റിപ്പോർട്ട് ചെയ്തു. അത് പരത്തിയതും ഈ 3 പേര് ആണോ..
നിങ്ങൾ ഒരു കാര്യം മനസിലാക്കണം, നവമാധ്യമങ്ങൾ ഇല്ലാത്ത പല കാര്യങ്ങൾ പറഞ്ഞു നിങ്ങളെ തെറ്റിധരിപ്പിക്കുകയാണ്.. പലരും അവരുടെ തെറ്റുകളും പിഴവുകളും മറയ്ക്കാൻ ഇറ്റലിക്കാരുടെ മേൽ ചുമത്തുന്ന കുറ്റം മാത്രം ആണ് നിങ്ങൾ ഇപ്പോൾ കേൾക്കുന്നത്. എല്ലാത്തിനും ഒരു മറുവശം ഉണ്ട് നിങ്ങൾ അതുകൂടി ചിന്തിച്ചു നോക്കണം.
എന്തായാലും ഞങ്ങൾ റാന്നിക്കാർ ഒരു കാര്യം പറയാം. ഞങ്ങള്ക് ഞങ്ങളുടെ നാട് അതെന്നും അഭിമാനം ആണ്.. 2018 ഓഗസ്റ്റിൽ വന്ന പ്രളയം റാന്നിയെ മുഴുവൻ നശിപ്പിച്ചു എന്നിട്ടും 2019 പുതുവർഷത്തെ പുഞ്ചിരിയോടെ നേരിട്ടവരാണ് ഞങ്ങൾ റാന്നിക്കാർ.. ഞങ്ങൾക്ക് കൊറോണ ഒരു ദുരഭിമാനം അല്ല.. ഞങ്ങളുടെ നാട് ഞങ്ങൾക്ക് എന്നും പ്രീയപെട്ടതാണ്.. ഇപ്പോഴും ഞങ്ങൾ പറയും ഞങ്ങളുടെ ആളുകൾ ലോകം മുഴുവൻ ഉണ്ട്.. അത് ഞങ്ങൾടെ സമ്പത് ആണ്. അവർക്കു ഒരു പ്രശ്നം വന്നാൽ കൂടെ നില്കാൻ ഞങ്ങൾ റാന്നിക്കാർ തയ്യാറുമാണ്. ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങൾ ഇതും അതിജീവിക്കും. അതിനു ദൈവം ഞങ്ങളെ സഹായിക്കും. അഭിമാനത്തോട് തന്നെ പറയും
ഞാനൊരു റാന്നിക്കാരൻ എന്ന് പറഞ്ഞുകൊണ്ടാണ് റാന്നിക്കാരനായ അഡ്വ. സാംജി ഇടമുറിയുടെ കുറിപ്പ് അവസാനിക്കുന്നത്. റാന്നിക്കാർ ഇതിനെ അതിജീവിക്കുമെന്ന ഉറപ്പും കുറിപ്പ് നൽകുന്നുണ്ട്. റാന്നി കാരണമാണ് സംസ്ഥാനത്ത് കൊറോണ വന്നതെന്ന പ്രചരണം ഏറെ നാളായി ശക്തമാണ്. തിരുവനന്തപുരത്തും ത്യശൂരും കൊറോണ വന്നത് റാന്നിക്കാർ കാരണമല്ല. കൃത്യമായ ടെസ്റ്റ് നടത്താതെ റാന്നിക്കാരെ എയർപോർട്ടിൽ നിന്നും വിട്ടയച്ച ഉദ്യോഗസ്ഥർ വരെ ധാരാളം പഴി കേട്ടു. അത് ആരോഗ്യമന്ത്രിയുടെ പിഴവാണെന്ന് വരെ പ്രചരണമുണ്ടായി.
റാന്നിക്കാർ എഴുതിയത് പോലെ രോഗം ഒരു കുറ്റമല്ല. ഒരിക്കലും മനപൂർവം രോഗമെത്തിക്കാൻ ആരും ശ്രമിക്കുകയില്ല. അതും വർഷങ്ങൾക്ക് ശേഷം ബന്ധുക്കളെ കാണാൻ നാട്ടിലെത്തുന്നവർ.
https://www.facebook.com/Malayalivartha

























