മാര്‍ക്ക് ലിസ്റ്റില്‍ സര്‍വകലാശാലയുടെ പേര് തെറ്റായി രേഖപ്പെടുത്തിയത് കണ്ടുപിടിച്ചത് നാലുവര്‍ഷത്തിനു ശേഷം ജോലിക്കായി അപേക്ഷിച്ച സ്ഥാപനം!

കൊച്ചി സര്‍വകലാശാല 2016, ജൂലൈ 21-ന് വിതരണം ചെയ്ത ബിഎസ്സി നഴ്‌സിങ് സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റില്‍ സര്‍വകലാശാലയുടെ പേര് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു പകരം , കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് 'ലാന്‍ഡ്' ടെക്‌നോളജി എന്നാണ് തെറ്റായി അച്ചടിച്ചിരുന്നത്.
സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നെഴുതുന്നതിലെ 'ആന്‍ഡ് ' എന്ന് എഴുതുന്ന സ്ഥലത്ത്, A, N ,D-യിലെ 'എ' എന്ന അക്ഷരത്തിനു മുമ്പ് ' L' എന്ന ഇംഗ്ലീഷ് അക്ഷരം കൂടി വന്നുപെട്ടത് അസിസ്റ്റന്റ് മുതല്‍ പരീക്ഷാ കണ്‍ട്രോളര്‍ വരെ 5 തലങ്ങളില്‍ പരിശോധന നടത്തിയ ആരുടേയും കണ്ണില്‍പെട്ടില്ല. വിദ്യാര്‍ഥിയുടെ ശ്രദ്ധയിലും ഈ തെറ്റു പെട്ടിരുന്നില്ല.
നാലു വര്‍ഷത്തിനു ശേഷം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജോലിക്കുള്ള കൂടിക്കാഴ്ചക്കു ഹാജരായപ്പോള്‍ അവര്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് സ്‌കാനിങ്ങിലാണു മാര്‍ക്ക് ലിസ്റ്റിലെ ഗുരുതരമായ അക്ഷരത്തെറ്റ് കണ്ടെത്തിയത്.
സര്‍വകലാശാലയില്‍ വിവരം അറിയിച്ച ഉദ്യോഗാര്‍ഥി, സര്‍വകലാശാല തെറ്റുതിരുത്തി പകരം മാര്‍ക്ക്ലിസ്റ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ്. മാര്‍ക്ക് ലിസ്റ്റിലെ അക്ഷരത്തെറ്റ് തിരുത്തി നല്‍കുമെന്നു പരീക്ഷാ കണ്‍ട്രോളര്‍ ഡോ.പി.ബെഞ്ചമിന്‍ വര്‍ഗീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























