വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ!! മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ലെന്നും അതിനാല്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ ഒരു കടയും അടയ്‌ക്കേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സാഹചര്യത്തിന് അനുസരിച്ച് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കോവിഡ് 19 വൈറസ് ഭീഷണി അതിജീവിക്കാന്‍ സംസ്ഥാനത്തിനു മുന്നില്‍ കര്‍ശന നിര്‍ദേശം മുന്നോട്ട്‌വച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ അടച്ചിടണമെന്ന വിലയിരുത്തലാണ് ഐഎംഎ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്‍ട്രോള്‍ സെല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
ആളുകള്‍ കൂട്ടം കുടുന്നത് ഒഴിവാക്കുകയും വീടിന് പുറത്തേയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുക എന്നിങ്ങനെ നിര്‍ദേശങ്ങളും യോഗം വിലയിരുത്തി. മതപരമായ ആചാരങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണമെന്നും യോഗം വിലയിരുത്തി. സമൂഹത്തില്‍ ഇടനീളം രോഗം വ്യാപകമാകുന്ന അവസ്ഥ ഉണ്ടാകാന്‍ ഇടയുള്ളതായും വിദഗ്ധര്‍ അഭിപ്രായം ഉയര്‍ത്തി.
https://www.facebook.com/Malayalivartha

























