കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്തർ സംസ്ഥാന യാത്രക്കാർ നിരീക്ഷണത്തിൽ; സംസ്ഥാന അതിർത്തികൾ റയില്‍വേ സ്റ്റേഷനുകൾ പ്രധാന ബസ് സ്റ്റോപ്പുകളടക്കം ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്തർ സംസ്ഥാന യാത്രക്കാർ നിരീക്ഷണത്തിൽ. സംസ്ഥാന അതിർത്തികൾ റയില്‍വേ സ്റ്റേഷനുകൾ പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുമെന്നും സർക്കാർ പറഞ്ഞു. കർണാടകയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചതോടെയായിരുന്നു അന്തർ സംസ്ഥാന യാത്രക്കാരെയും പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സംസ്ഥാന അതിർത്തികളിൽ ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുകയും ചെയ്യും. വടക്കൻ മേഖലയിൽ കൂടുതൽ ശക്തമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ അറി യിക്കുകയുണ്ടായി.
പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക്കുകൾ തുടങ്ങി കഴിഞ്ഞു. പ്രാദേശിക തലത്തിൽ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള ശ്രമത്തിലാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ ചിലർ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കുന്നില്ലെന്നും വിമർശനം ഉയരുകയാണ്. നിരീക്ഷണത്തിനും പരിശോധനക്കുമായി മൊബൈൽ ഹെൽത്ത് യൂണിറ്റ് ഉടൻ പ്രവർത്തനം തുടങ്ങാനും കാസര്‍കോട് ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി കഴിഞ്ഞു.
https://www.facebook.com/Malayalivartha

























