വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി രണ്ട് വർഷം മുൻപ് വിവാഹം കഴിഞ്ഞ യുവതിക്ക് കുഞ്ഞ് പിറന്നതിനുശേഷവും കാമുകനെ മറക്കാൻ പറ്റിയില്ല...രണ്ടു പ്രാവശ്യം ഭർത്താവിന്റെ വീടുവിട്ട് കാമുകന്റെ വീട്ടിലെത്തി എങ്കിലും ബന്ധുക്കൾ തിരികെ ഭർത്താവിന്റെ വീട്ടിൽ എത്തിച്ചു... ഒടുവിൽ രണ്ട് പേരും തീരുമാനമെടുത്തത് ഒരുമിച്ചു മരിക്കാൻ ... ഏലത്തിനു തളിക്കാൻ വച്ചിരുന്ന കീടനാശിനി കോളയിൽ കലർത്തി കഴിച്ച യുവതി മരിച്ചു..ബന്ധുവുമായ കാമുകന് ഗുരുതരാവസ്ഥയിൽ; സംഭവം ഇങ്ങനെ

ഈറോഡ് സ്വദേശി ഭഗതിന്റെ ഭാര്യ കൗസല്യ (24) ആണ് മരിച്ചത്. കൗസല്യയുടെ കാമുകനും ബന്ധുവുമായ ശാന്തൻപാറ പള്ളിക്കുന്ന് സ്വദേശി കാർത്തിക് (24) അടിമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.കാർത്തിക്കിന്റെ നില ഗുരുതരമാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് : പള്ളിക്കുന്ന് സ്വദേശികളായ മുരുകൻ – മുരുകേശ്വരി ദമ്പതികളുടെ ഏകമകനായ കാർത്തിക് ഇവരുടെ ബന്ധുവായ കൗസല്യയുമായി പ്രണയത്തിലായിരുന്നു. കൗസല്യയുടെ ബന്ധുക്കൾ ഇവരുടെ വിവാഹത്തിനെ എതിർത്തു. രണ്ട് വർഷം മുൻപ് ഈറോഡ് സ്വദേശിയായ ഭഗത്തുമായി കൗസല്യയുടെ വിവാഹം നടത്തി..ഇവർക്ക് ഇപ്പോൾ ഒന്നര വയസുള്ള ഒരു മകനുണ്ട്.
ഏതാനും മാസംമുൻപ് കൗസല്യ പഠനത്തിനായി ബോഡിനായ്ക്കന്നൂരിലെ കുടുംബ വീട്ടിൽ വന്നപ്പോൾ ഇതേ ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കാർത്തിക്കുമായി വീണ്ടും അടുപ്പത്തിലാവുകയായിരുന്നു..
ഒരുമാസം മുൻപ് കൗസല്യയുമായി കാർത്തിക് പള്ളിക്കുന്നിലെ വീട്ടിലെത്തി എങ്കിലും ബന്ധുക്കൾ ഇടപെട്ടു കൗസല്യയെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുവിട്ടു. കഴിഞ്ഞ ഒൻപതിന് കൗസല്യ വീണ്ടും ഭർത്താവിന്റെ വീടുവിട്ടു കാർത്തികിനൊപ്പം പള്ളിക്കുന്നിലെത്തി.
കഴിഞ്ഞ ദിവസം വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇരുവരും ഏലത്തിനു തളിക്കാൻ വച്ചിരുന്ന കീടനാശിനി കോളയിൽ കലർത്തി കഴിക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ ഇരുവരെയും ശാന്തൻ പാറയിലെയും തുടർന്ന് രാജകുമാരിയിലെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കൗസല്യ മരിച്ചു. കാർത്തിക്ക് ഗുരുതരാവസ്ഥയിലാണ്
https://www.facebook.com/Malayalivartha