കൊറോണ വെെറസ് (കോവിഡ് 19) ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കും; സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് ചികിത്സയ്ക്ക് സഹായവും നല്‍കും; കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം

കൊറോണ വെെറസ് (കോവിഡ് 19) ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കും. കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്ക് കണക്കാക്കും. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് ചികിത്സയ്ക്ക് സഹായവും നല്‍കും. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിന് പുറമേ രോഗബാധ രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ദുരിതബാധിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കോവിഡ് 19നെ ദുരന്തമായി പ്രഖ്യാപിച്ചതെന്ന്് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്‌ച കര്‍ണാടകത്തിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈന്‍ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാള്‍ സൗദിയിലെ ഉംറയില്‍ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് ഇയാള്‍ രാജ്യത്തേക്ക് മടങ്ങിയത്തിയത്.
സൗദിയില്‍ നിന്നും നേരെ ഹൈദരാബാദിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. രണ്ടാമത്തെ മരണം കഴിഞ്ഞ ദിവസം ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ ആര്‍.എം.എല്‍(റാം മനോഹര്‍ ലോഹ്യ) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69കാരിയാണ് മരിച്ചത്. കോവിഡ് 19 രോഗത്തോടൊപ്പം തന്നെ മറ്റുചില രോഗങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
രോഗം രൂക്ഷമാകുമ്ബോള്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും ശക്തമാക്കി. കൊറോണ ബാധ പരിശോധിക്കാനുള്ള രണ്ടു ലക്ഷം കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ 16 വിദേശികള്‍ ഉള്‍പ്പെടെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
രാജ്യം കൊറാണ പൊട്ടിപ്പുറപ്പെടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോള്‍. രോഗത്തിന്റെ മൂന്നാംഘട്ട വ്യാപനം തടയാനോ വൈകിപ്പിക്കാനോ ഉള്ള തീവ്രശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. മൂന്നാം ഘട്ട വ്യാപനം തടയാന്‍ 30 ദിവസമാണ് ഉള്ളത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ അതു പകര്‍ച്ചവ്യാധിയായി രൂപാന്തരപ്പെടും. ചൈനയും ഇറ്റലിയും കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ ആറാം ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്.
https://www.facebook.com/Malayalivartha

























