Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കോവിഡ് 19 മൃതദേഹത്തിലൂടെ പകരില്ല; ആശങ്ക വേണ്ടെന്ന് എയിംസിലെ ഡോക്ടര്‍; ലോകത്താകമാനം കൊറോണ വൈറസ് വ്യാപിച്ചതിന്റെ പച്ഛാത്തലത്തിൽ ജനങ്ങൾ ആശങ്കയിൽ

14 MARCH 2020 05:21 PM IST
മലയാളി വാര്‍ത്ത

ലോകത്താകമാനം കൊറോണ വൈറസ് വ്യാപിച്ചതിന്റെ പച്ഛാത്തലത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ വ്യക്തമാക്കി. ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം പകരുകയുളളൂ. ചുമ വഴിയാണ് രോഗം മറ്റുളളവരിലേക്ക് പകരുന്നത്. അതിനാല്‍ രോഗം ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഒരു വിധത്തിലുളള അപകടവും ഇല്ലെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

കോവിഡ് രോഗലക്ഷണങ്ങള്‍ ഉളളവര്‍ മരിച്ചതിനെ തുടര്‍ന്ന് രോഗം പകരുമെന്ന ഭീതിയില്‍ മരിച്ചവരുടെ വീടുകളില്‍ നാട്ടുകാര്‍ പോകാത്ത ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൃതദേഹത്തിലൂടെ രോഗം പകരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ മരിച്ചവരുടെ വീടുകളിലേക്ക് പോകാത്തത്. ഈ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ പ്രതികരണം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 88 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.

അതേസമയം കൊറോണ വെെറസ് (കോവിഡ് 19)​ ദേശീയ ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കും. കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്ക് കണക്കാക്കും. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് ചികിത്സയ്ക്ക് സഹായവും നല്‍കും. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിന് പുറമേ രോഗബാധ രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ദുരിതബാധിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കോവിഡ് 19നെ ദുരന്തമായി പ്രഖ്യാപിച്ചതെന്ന്് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്‌ച കര്‍ണാടകത്തിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈന്‍ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാള്‍ സൗദിയിലെ ഉംറയില്‍ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് ഇയാള്‍ രാജ്യത്തേക്ക് മടങ്ങിയത്തിയത്.

സൗദിയില്‍ നിന്നും നേരെ ഹൈദരാബാദിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. രണ്ടാമത്തെ മരണം കഴിഞ്ഞ ദിവസം ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ ആര്‍.എം.എല്‍(റാം മനോഹര്‍ ലോഹ്യ) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69കാരിയാണ് മരിച്ചത്. കോവിഡ് 19 രോഗത്തോടൊപ്പം തന്നെ മറ്റുചില രോഗങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം രൂക്ഷമാകുമ്ബോള്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും ശക്തമാക്കി. കൊറോണ ബാധ പരിശോധിക്കാനുള്ള രണ്ടു ലക്ഷം കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ 16 വിദേശികള്‍ ഉള്‍പ്പെടെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

രാജ്യം കൊറാണ പൊട്ടിപ്പുറപ്പെടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോള്‍. രോഗത്തിന്റെ മൂന്നാംഘട്ട വ്യാപനം തടയാനോ വൈകിപ്പിക്കാനോ ഉള്ള തീവ്രശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. മൂന്നാം ഘട്ട വ്യാപനം തടയാന്‍ 30 ദിവസമാണ് ഉള്ളത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ അതു പകര്‍ച്ചവ്യാധിയായി രൂപാന്തരപ്പെടും. ചൈനയും ഇറ്റലിയും കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ ആറാം ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (15 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (30 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends