കൊറോണ.. ആശങ്ക വേണ്ടെന്ന് തിരുവനന്തപുരം കളക്ടർ..സെക്രട്ടറിയേറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല
തലസ്ഥാനത്ത് വിദേശ പൗരനടക്കം മൂന്ന് പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ. വലിയ തോതിൽ രോഗം പടർന്നിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ പ്രവർത്തിച്ചാൽ മതിയെന്നും കളക്ടർ പറഞ്ഞു.
രോഗബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും സെക്രട്ടറിയേറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം തലസ്ഥാനത്ത് കനത്ത ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നാണ് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്
ആളുകൾ കൂടുന്ന ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയെല്ലാം അടച്ചിടാൻ നോട്ടീസ് നൽകും. ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികൾക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ജാഗ്രത ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്
https://www.facebook.com/Malayalivartha