കോവിഡ് ഭീതി നിലനിൽക്കവെ സംസ്ഥാനത്തെ രക്തബാങ്കുകളില്‍ രക്തക്ഷാമം രൂക്ഷം

കോവിഡ് ഭീതി നിലനിൽക്കവെ സംസ്ഥാനത്തെ രക്തബാങ്കുകളില്‍ രക്തക്ഷാമം കൂടുകയാണ്. ജനം ആശുപത്രികളെ പേടിച്ച് തുടങ്ങി കഴിഞ്ഞിരിക്കുന്നു . ഇതോടെ രക്തദാനത്തിന് ആളെത്തേടി അര്‍ബുദ രോഗികളും ശസ്ത്രക്രിയ കാത്തു കഴിയുന്നവരും നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ആശുപത്രികളിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്നും ഒരു കാരണവശാലും രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പു നൽകുന്നുണ്ട്.
ആര്‍ സി സിയിലടക്കം ചികില്‍സ തേടുന്ന അര്‍ബുദ രോഗികളേയും പ്രസവ ശസ്ത്രക്രിയ ആവശ്യമുളളവരെയും അപകടങ്ങളില്‍ പെടുന്നവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. രക്തവും രക്ത ഘടകങ്ങളും കിട്ടാക്കനിയായി മാറിയിരിക്കുന്നു. അവിടെയും ഇവിടെയുമൊക്കെ രോഗബാധ. രക്തം, സൂചി എന്നിവ വഴി പകരും തുടങ്ങിയ വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങി സന്നദ്ധ രക്തദാനത്തിന് ആശുപത്രികളിലേയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവും ഉണ്ടായിരിക്കുന്നു. ആശുപത്രികളില്‍ ഐസൊലേഷനില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുന്നതും ജനത്തെ അകററുന്ന അവസ്ഥയാണ് ഉള്ളത്.
https://www.facebook.com/Malayalivartha

























