കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.... ജനറല്‍ കോച്ചുകളടക്കം ആളില്ലാതെയാണ് ട്രെയിന്‍ ഓടുന്നത്, പല ബോഗികളും കാലി...

കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിയതോടെ തീവണ്ടിയാത്രക്കാരുടെ എണ്ണം കുറഞ്ഞു. ജനറല്‍ കോച്ചുകളിലടക്കം ആളില്ലാതെയാണ് ഓടുന്നത്. സൂചികുത്താന്‍ ഇടമില്ലാതിരുന്ന മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിലെ പല ബോഗികളും കാലിയാണ്. രാവിലെയുള്ള മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസില്‍ സ്ഥിരംയാത്രക്കാര്‍ മാത്രമാണുള്ളത്.
തിരുവനന്തപുരം ഭാഗത്തേക്ക് റിസര്‍വേഷന്‍ കോച്ചുകള്‍ കാലിയാണ്. എന്നാല്‍ ആളുകള്‍ കുറവായിട്ടും ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വെയ്റ്റിങ് ലിസ്റ്റാണ് കാണിക്കുന്നത്. ഇതുകാരണം അത്യാവശ്യയാത്രക്കാര്‍ തത്കാലും ഇരട്ടി വില നല്‍കി പ്രീമിയം തത്കാല്‍ ടിക്കറ്റുകളും എടുക്കേണ്ട സ്ഥിതിയാണ്. വണ്ടിയില്‍ കയറിയാല്‍ എ.സി. കോച്ചിലടക്കം ബര്‍ത്തുകള്‍ കാലിയാണ്. എന്നിട്ടും വലിയ തുകയാണ് നല്‍കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
പലരും യാത്രയുടെ അവസാനനിമിഷമാണ് ടിക്കറ്റ് റദ്ദാക്കുന്നത്. അതിനാലാണ് വെയ്റ്റിങ് ലിസ്റ്റ് കാണിക്കുകയും യാത്ര തുടങ്ങിയാല്‍ ബര്‍ത്ത് കാലിയാവുകയും ചെയ്യുന്നതെന്ന് കൊമേഴ്സ്യല്‍ അധികൃതര്‍ പറയുന്നു. വെയ്റ്റിങ് ലിസ്റ്റ് കാണുമ്പോള്‍ അധികം യാത്രക്കാരും അത് എടുക്കില്ല. വണ്ടി പുറപ്പെടുന്നതിന്റെ തലേദിവസം തത്കാല്‍, പ്രീമിയം തത്കാല്‍ എടുക്കും. . റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളില്‍ എത്തുന്നവരോട് കൃത്യമായി വിവരം പറയുന്നുണ്ടെന്ന് അധികൃതര്‍.
https://www.facebook.com/Malayalivartha

























